Posts in category: Tamil Nadu
ആനയ്ക്ക് നേരെ തീപ്പന്തം എറിഞ്ഞത് മൂന്ന് മാസം മുമ്പ്; ചെവി അറ്റുപോയ നിലയില്‍

മസിനകുഡിക്കടുത്ത് ബൊക്കാപുരത്ത് വെച്ച് ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.മുതികിന് പരിക്കേറ്റ കൊമ്പന് നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. The post ആനയ്ക്ക് നേരെ തീപ്പന്തം എറിഞ്ഞത് മൂന്ന് മാസം മുമ്പ്; ചെവി അറ്റുപോയ നിലയില്‍ appeared first on Reporter Live.

മുത്തൂറ്റില്‍ തോക്ക് ചൂണ്ടി ഏഴു കോടിയുടെ കവര്‍ച്ച; സംഘം ഹൈദരാബാദില്‍ പിടിയില്‍

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലാംഗ സംഘത്തെ പിടികൂടിയത്. പ്രതികളില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയെന്നും സംഘത്തെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മുത്തൂറ്റിന്റെ ഹൊസൂര്‍ ശാഖയില്‍ സംഘം തോക്ക് ചൂണ്ടി മോഷണം നടത്തിയത്. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.ശാഖ മാനേജറെയും ജീവനക്കാരെയും […]

തമിഴ്‌നാട്ടില്‍ ആനയെ തീകൊളുത്തി കൊന്നു

തമിഴ്‌നാട്ടില്‍ കാട്ടാനയെ ക്രൂരമായി തീക്കൊളുത്തി കൊലപ്പെടുത്തി. ടയര്‍ കത്തിച്ച് ആനയുടെ ശരീരത്തിലേക്ക് എറിയുകയായിരുന്നു. നാട്ടിലിറങ്ങിയ ആനയുടെ മേല്‍ സ്വകാര്യ റിസോര്‍ട്ട് നടത്തിപ്പുകാരാണ് തീകൊളുത്തിയത്. ഊട്ടി മസനഗുഡിയിലാണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. ഗുരിതരമായി പൊള്ളലേറ്റ ആന ഇന്ന് കൊല്ലപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആനയുടെ നേരെ ടയര്‍ കത്തിച്ച് എറിയുന്ന ദൃശ്യം ഇപ്പോള്‍ വനം വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ചെവിയില്‍ തീ പടര്‍ന്നു പിടിച്ചതോടെ ആന ഓടുകയും തീ ആളിപ്പടരുകയായിരുന്നു. തീപ്പൊള്ളലേറ്റ ആന മണിക്കൂറുകളോളം കാട്ടിലൂടെ […]

മുത്തൂറ്റ് ഫിനാന്‍സില്‍ തോക്ക് ചൂണ്ടി വന്‍കവര്‍ച്ച; കൊള്ളയടിച്ചത് ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി വന്‍കവര്‍ച്ച. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.ഇന്ന് രാവിലെ പത്തുമണിക്ക് സ്ഥാപനം തുറന്ന ഉടനെയായിരുന്നു സംഭവം. ശാഖ മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടായിരുന്നു കവര്‍ച്ച. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. The post മുത്തൂറ്റ് ഫിനാന്‍സില്‍ തോക്ക് ചൂണ്ടി വന്‍കവര്‍ച്ച; കൊള്ളയടിച്ചത് ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം appeared first on Reporter Live.

മാസ്റ്റർ കാണാൻ 100 ശതമാനം പ്രവേശനം; തിയേറ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ്

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 100 ശതമാനം പ്രവേശനം അനുവദിച്ചതിൽ 188,269 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. The post മാസ്റ്റർ കാണാൻ 100 ശതമാനം പ്രവേശനം; തിയേറ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Reporter Live.

സിനിമാ തീയറ്ററുകളിലെ നൂറു ശതമാനം അനുവാദം പിൻവലിക്കണം; തമിഴ്‌നാടിനോട് കേന്ദ്ര സർക്കാർ

തമിഴ്‌നാട്ടിലെ സിനിമ തീയറ്ററുകളിൽ നൂറു ശതമാനം ഇരിക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഇത് ലയിപ്പിച്ചതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിര്ദേശങ്ങളുടെ ലംഘനമാണ് തമിഴ്‌നാട് സർക്കാർ നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് മുഖേനെ തമിഴ്‌നാട് സർക്കാരിനെ അറിയിച്ചു. അൺലോക്കിന്റെ ഭാഗമായി കണ്ടൈൻമെൻറ് സോണിന് പുറത്തുള്ള തീയറ്ററുകളിൽ അമ്പതു ശതമാനം ഇരിക്കാനുള്ള അനുമതി കേന്ദ്ര […]

സര്‍ക്കാര്‍ അനുമതി; തമിഴ്‌നാട് തിയറ്ററുകളില്‍ ഇനി പൂര്‍ണ്ണ പ്രവേശനം

കൊവിഡ് മാനദണ്ഡങ്ങൾ പ്രമാണിച്ചായിരുന്നു തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. തിയറ്ററുകളിൽ 50 ശതമാനം മാത്രമായിരുന്നു പ്രവേശനാനുമതി. The post സര്‍ക്കാര്‍ അനുമതി; തമിഴ്‌നാട് തിയറ്ററുകളില്‍ ഇനി പൂര്‍ണ്ണ പ്രവേശനം appeared first on Reporter Live.

‘അച്ഛന്റെ തണലില്‍ എംപിയായവര്‍ക്ക് അത് മനസിലാവില്ല’; കാര്‍ത്തി ചിദംബരത്തിനെതിരെ കോണ്‍ഗ്രസ് നേതാവ്, തമിഴ്‌നാട്ടില്‍ കോളിളക്കം

ചെന്നൈ: ജംബോ കമ്മറ്റികളെ വിമര്‍ശിച്ചുകൊണ്ടുള്ള എംപിയും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരതത്തിന്റെ പരാമര്‍ശം തമിഴ്‌നാട് കോണ്‍ഗ്രസില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നെന്ന് റിപ്പോര്‍ട്ട്. അച്ഛന്റെ തണലില്‍ ലോക്‌സഭയിലെത്തിയാള്‍ക്ക് സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന്റെ കഠിനാധ്വാനം തിരിച്ചറിയാനാവില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് പുതുതായി ചുമതലയേറ്റെടുത്ത ജനറല്‍ സെക്രട്ടറി കെ മഹേന്ദ്രന്‍. കാര്‍ത്തി ചിദംബരന്റെ വിമര്‍ശനാത്മക ട്വീറ്റ് പങ്കുവെച്ചായിരുന്നു മഹേന്ദ്രന്റെ കുറ്റപ്പെടുത്തല്‍. ‘തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മറ്റി നിലനില്‍ക്കുന്നത് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി പ്രസ്ഥാനം, മഹിളാ കോണ്‍ഗ്രസ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ കഠിനാധ്വാനം മൂലമാണ്. […]

തീയേറ്ററുകളിൽ പൂർണ പ്രവേശനാനുമതി; വിജയ് തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു

എന്നാൽ വിഷയത്തെകുറിച്ച താരമോ മുഖ്യമന്ത്രിയോ ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല. The post തീയേറ്ററുകളിൽ പൂർണ പ്രവേശനാനുമതി; വിജയ് തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു appeared first on Reporter Live.

തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു; ആക്രമണം മോഷ്ടാവെന്ന് ആരോപിച്ച്

തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് സംശയിച്ചാണ് പ്രദേശവാസികള്‍ ദീപുവിനെ അടിച്ചു കൊന്നത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദനെയും ആള്‍ക്കൂട്ടം ആക്രമിച്ചു. The post തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു; ആക്രമണം മോഷ്ടാവെന്ന് ആരോപിച്ച് appeared first on Reporter Live.