ജനുവരി 13ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിങ് ചെന്നൈയില്‍ ആരംഭിച്ചു. ടിക്കറ്റെടുക്കാന്‍ തീയറ്ററിന് മുന്നിലെത്തിയ ആരാധകരുടെ തിരക്കാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനം തുടരുന്നുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ടിക്കറ്റിനായ് എത്തിയ ആളുകളുടെ കൗണ്ടറിന് മുന്നില്‍ തിക്കിത്തിരക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം ആളുകളെ മാത്രമെ നിലവില്‍ തീയറ്ററില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കു. എന്നാല്‍ ആരാധകരുടെ വന്‍ തിരക്കാണ് തീയറ്ററുകള്‍ക്ക് മുന്നിലുള്ളത്. കൊവിഡ് സമയത്തും വിജയ് ചിത്രം മാസ്റ്ററിന് ഇത്തരത്തിലുള്ള തിരക്കുണ്ടാവുന്നത് […]
നടന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് തമിഴ്നാട്ടില്‍ നൂറ് ശതമാനം പ്രവേശനാനുമതിയോടെ തീയറ്ററുകള്‍ തുറക്കുന്നത്. ഇതിന് പിന്നാലെ തീരുമാനത്തെ അനുകൂലിച്ചും അല്ലാതെയും നിരവധി പേര് രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നൂറ് ശതമാനം പ്രദര്‍ശനാനുമതി അനുവദിച്ചത് ശരിയല്ലെന്ന അഭിപ്രായം വിജയ് ആരാധകരും അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ വിജയ്ക്കും തമിഴ്നാട് മുഖ്യമന്ത്രിക്കും എഴുതിയ കത്താണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്. അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയത്. താനും തന്നെ പോലുള്ള […]
തമിഴ്നാട്ടില്‍ തീയറ്ററുകളില്‍ നൂറ് ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവതിച്ചതിന് പിന്നാലെ നടന് വജയിയെ വെല്ലുവിളിച്ച് മാധ്യമപ്രവര്ത്തകന്. ഫ്രണ്ട്ലൈനിലെ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണനാണ് തന്റെ ട്വിറ്ററിലൂടെ വിജയിയെ വെല്ലുവിളിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ മുഴുവന്‍ പ്രവേശനാനുമതി ആവശ്യപ്പെട്ട് നടന് വിജയ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണ്ണ പ്രവേശനാനുമതി പ്രഖ്യാപിക്കുന്നത്. വിജയ്യുടെ ആവിശ്യ മുഖ്യമന്ത്രി അംഗീകരിച്ചു. ഇനി നൂറ് ശതമാനം ആളുള്ള തീയറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണുമോ എന്ന് വിജയിയോട് ചോദിക്കാം. നിങ്ങള്‍ പോകുമോ വിജയ്? രാധാകൃഷ്ണന് Now that […]