Posts in category: THEATRE RELEASE
മമ്മൂട്ടിയുടെ ‘വൺ’ ഫെബ്രുവരിയിൽ; റിലീസിന് ഒരുങ്ങി 11 സിനിമകൾ

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗിതത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എൺപതോളം സിനിമകളായിരുന്നു ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറായത് . പതിനൊന്ന്സിനിമകളുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. ഇവയിൽ ചെറിയ സിനിമകളും ഉൾപ്പെടുന്നു. അതെ സമയം 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി […]

തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് […]

‘അണ്ണന്‍ പടത്തിനിടെ എന്ത് കൊവിഡ്’; മാസ്റ്റര്‍ അഡ്വാന്‍സ് ബുക്കിംഗിനിടെ തള്ളിക്കയറി ആരാധകര്‍

ജനുവരി 13ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിങ് ചെന്നൈയില്‍ ആരംഭിച്ചു. ടിക്കറ്റെടുക്കാന്‍ തീയറ്ററിന് മുന്നിലെത്തിയ ആരാധകരുടെ തിരക്കാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനം തുടരുന്നുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ടിക്കറ്റിനായ് എത്തിയ ആളുകളുടെ കൗണ്ടറിന് മുന്നില്‍ തിക്കിത്തിരക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം ആളുകളെ മാത്രമെ നിലവില്‍ തീയറ്ററില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കു. എന്നാല്‍ ആരാധകരുടെ വന്‍ തിരക്കാണ് തീയറ്ററുകള്‍ക്ക് മുന്നിലുള്ളത്. കൊവിഡ് സമയത്തും വിജയ് ചിത്രം മാസ്റ്ററിന് ഇത്തരത്തിലുള്ള തിരക്കുണ്ടാവുന്നത് […]

‘നൂറുശതമാനം പ്രവേശനം അനുവദിക്കരുത്’; തീരുമാനം പുനഃപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

മുഴുവൻ പ്രവേശനാനുമതി അനുവദിക്കുന്നത് സ്വീകാര്യമല്ലെന്നും 50 ശതമാനം അനുവദിച്ചു കൊണ്ടുള്ള മധുര ഹൈക്കോടതിയുടെ ഉത്തരവ് ജനുവരി 11 വരെ തുടരുമെന്ന് ഹൈകോടതി അറിയിച്ചു. The post ‘നൂറുശതമാനം പ്രവേശനം അനുവദിക്കരുത്’; തീരുമാനം പുനഃപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി appeared first on Reporter Live.

അമിത് ചക്കാലക്കലിന്റെ ‘യുവം’; ഫെബ്രുവരിയിൽ റിലീസ്

‘യുവം എന്ന പുതിയ ചിത്രം 2021 ഫെബ്രുവരിയിൽ പുറത്തിറങ്ങുന്നു’, അമിത് ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ പ്രമോയും താരം പങ്കുവെച്ചിട്ടുണ്ട്. The post അമിത് ചക്കാലക്കലിന്റെ ‘യുവം’; ഫെബ്രുവരിയിൽ റിലീസ് appeared first on Reporter Live.

‘തുറമുഖം’ ഈദിനെത്തും; ‘മാലിക്കി’നൊപ്പം തീയറ്ററില്‍ കാണാം

തീയറ്ററുകള്‍ തുറക്കുന്നതിന് പിന്നാലെ റിലീസ് തീയതി പുറത്തുവിട്ട് തുറമുഖം. 2021 മെയ് 13 ഈദ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുക. തുറമുഖത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവിട്ടത്. ‘സിനിമ തിരിച്ചെത്തി, തുറമുഖം മെയ് 13ന് റിലീസ് ചെയ്യും. എല്ലാവരെയും ഇനി തീയറ്ററില്‍ കാണാം’ എന്നാണ് തുറമുഖം ടീം ഫേസ്ബുക്കില്‍ കുറിച്ചത്. Cinema is back! 😊 Finally, Thuramukham will be released on May 13, 2021. See you all in […]

ജനുവരി 5ന് തിയറ്ററുകൾ തുറക്കില്ല; ഫിലിം ചേംബർ

ജനുവരി 6ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും യോഗം ചേരുന്നുണ്ട്. The post ജനുവരി 5ന് തിയറ്ററുകൾ തുറക്കില്ല; ഫിലിം ചേംബർ appeared first on Reporter Live.

ഉടന്‍ തീരുമാനമുണ്ടാകില്ലെന്ന് സിനിമാമന്ത്രി; മണിക്കൂറുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുന്നെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

കൊവിഡ് അവലോകനയോഗ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വൈകിട്ട് ആറ് മണിക്ക് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് തിയേറ്ററുകള്‍ തുറക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാത്ത തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന സിനിമാ-സാംസ്‌കാരിക മന്ത്രി എ കെ ബാലന് മുഖ്യമന്ത്രിയുടെ തീരുമാനത്തേക്കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് മണിക്കൂറുകള്‍ക്ക് മുമ്പ് […]

മുടക്കിയ കാശ് കിട്ടുമോയെന്ന് വിതരണക്കാര്‍ക്ക് ആശങ്ക; മാസ്റ്റര്‍ റിലീസ് കേരളത്തില്‍ വൈകിയേക്കും

മാസ്റ്ററെ കാണാന്‍ വിജയ് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. ജനുവരി 13ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. 100 കോടിയലധികം രൂപയാണ് വിജയ്, വിജയ് സേതുപതി ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. അതിന് ആനുപാതികമായ തുക വിതരണക്കാര്‍ നല്‍കേണ്ടി വരും. കൊവിഡ് മാനദണ്ഡപ്രകാരമുള്ള സ്‌ക്രീനിങ്ങ് ആയതുകൊണ്ട് ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കുന്നതില്‍ ആത്മവിശ്വാസക്കുറവുണ്ടെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും കെഎഫ്പിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സിയാദ് കോക്കര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. […]

തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍, തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

കൊച്ചി: തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് പ്രതിസന്ധി തുടരുന്നെന്ന് റിപ്പോര്‍ട്ട്. തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ ന്ിലപാട്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ച് ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കര്‍ പറഞ്ഞു. ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് […]