Posts in category: thomas isaac
‘ധനമന്ത്രി രാജിവെച്ചൊഴിയേണ്ട സമയമാണിത്’; തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ്

ധനമന്ത്രി തോമസ് ഐസക്ക് രാജിവെച്ചൊഴിയേണ്ട സമയം വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. The post ‘ധനമന്ത്രി രാജിവെച്ചൊഴിയേണ്ട സമയമാണിത്’; തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് appeared first on Reporter Live.

‘വിശദീകരിക്കാന്‍ അവസരം കിട്ടുന്നതില്‍ സന്തോഷം’; എത്തിക്‌സ് കമ്മിറ്റിയുമായി ‘ചര്‍ച്ച’ നടത്തുമെന്ന് തോമസ് ഐസക്

കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അവകാശ ലംഘന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട സ്പീക്കറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്ക്. The post ‘വിശദീകരിക്കാന്‍ അവസരം കിട്ടുന്നതില്‍ സന്തോഷം’; എത്തിക്‌സ് കമ്മിറ്റിയുമായി ‘ചര്‍ച്ച’ നടത്തുമെന്ന് തോമസ് ഐസക് appeared first on Reporter Live.

ഐസക്കിനെതിരായ പരാതിലും വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കര്‍; ‘ഇനി എത്തിക്‌സ് കമ്മറ്റി തീരുമാനിക്കട്ടെ’

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന വിഷയത്തില്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടതുകൊണ്ടാണ് വിഡി സതീശന്റെ നോട്ടീസ് എത്തിക്‌സ് കമ്മറ്റിക്ക് വിട്ടതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നോട്ടീസ് നല്‍കിയ അംഗം ഉന്നയിച്ച പരാതി ഗൗരവപ്പെട്ടതാണ്. എന്നാല്‍ അതിന് മറുപടി നല്‍കിയ മന്ത്രി മുന്നോട്ടുവെച്ച നിലപാടും അടിസ്ഥാന സ്വഭാവമുള്ളതാണ്. ഇത് കേവലം ഒരു അവകാശ ലംഘന പ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ല. രണ്ടുവശവും പരിശോധിച്ച് എത്തിക്‌സ് കമ്മറ്റി അക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നാണ് സ്പീക്കര്‍ഡ എന്ന നിലയില്‍ എന്റെ തീരുമാനമെന്നും […]

‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം, പ്രതിസന്ധി’; ധനമന്ത്രി രാജിവെയ്ക്കണമെന്ന് ചെന്നിത്തല

സിഎജിയുടെ രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകവഴി ധനമനമന്ത്രി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നും അതിനാല്‍ മന്ത്രിയ്ക്ക് ഒരുനിമിഷം പോലും തുടരാന്‍ അവകാശമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. The post ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം, പ്രതിസന്ധി’; ധനമന്ത്രി രാജിവെയ്ക്കണമെന്ന് ചെന്നിത്തല appeared first on Reporter Live.

ഐസക്കിനെ തള്ളി കാനവും; സിപിഐ നിലപാട് തിരുത്തിയത് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതു മേഖലാ സ്ഥാപനങ്ങളില്‍ പരിശോധന നടന്നാല്‍ ചെയര്‍മാനോ എംഡിയോ പ്രതികരിച്ചാല്‍ മതിയെന്നും റെയ്ഡ് വിവരം പത്രങ്ങള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും കാനം പറഞ്ഞു. കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന അവകാശ ലംഘന പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മറ്റിക്ക് അയച്ചതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. ഐസകിന്റെ പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്നും വിവാദങ്ങളുടെ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും […]

‘ഐസകിനെതിരായ അവകാശലംഘനം ഗൗരവപൂര്‍വ്വം പരിഗണിക്കും’: എത്തിക്‌സ് കമ്മറ്റി ചെയര്‍മാന്‍ പ്രദീപ് കുമാര്‍

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി താമസ് ഐസകിനെതിരായ അവകാശ ലംഘന പരാതി ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് കുമാര്‍ എംഎല്‍എ. ഏത് വിഷയം വന്നാലും എത്തിക്‌സ് കമ്മറ്റി അത് ഗൗരവപൂര്‍വ്വവും നീതിപൂവമായും കൈകാര്യം ചെയ്യുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.വിഷയത്തില്‍ തോമസ് ഐസകിനേയും പരാതിക്കാരനായ എംഎല്‍എയും കേട്ടാല്‍ മാത്രമെ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമമനുസരിച്ച് തോമസ് ഐസക് വലിയ അവകാശ ലംഘനമാണ് നടത്തിയിട്ടുള്ളതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് പ്രതികരിച്ചു. സിഎജി […]

ഐസക്കിന് തിരിച്ചടി; അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മറ്റിക്ക് വിട്ടു; നിയമസഭാ ചരിത്രത്തില്‍ ആദ്യം

കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശ ലംഘന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെതാണ് തീരുമാനം. കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയെന്ന വിഡി സതീശന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. പരാതി എത്തിക്‌സ് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കറുടെ തീരുമാനം തോമസ് ഐസകിന് കനത്ത തിരിച്ചടിയാണ്. എത്തിക്‌സ് കമ്മറ്റിക്ക് വിടാതെ സ്പീക്കര്‍ പരാതി തള്ളുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് എതിരായ […]

‘റെയ്ഡിനേക്കുറിച്ച് പറയാനുള്ളതിന് അപ്പുറവും പറഞ്ഞു’; ഊരാളുങ്കലിലെ പരിശോധന ഇഡിയുടെ കളിയെന്ന് ധനമന്ത്രി

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ഇനി വിവാദത്തിനില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകണമെന്ന് മാധ്യമങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. എനിക്ക് താല്‍പര്യമില്ല. പറയാനുള്ളതും അതിനപ്പുറവും പറഞ്ഞുകഴിഞ്ഞു. കൂടുതലൊന്നും പറയാനില്ല. വിജിലന്‍സ് പരിശോധനയുടെ റിപ്പോര്‍ട്ട് വരട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിച്ചോളാം. നടന്ന കാര്യത്തേക്കുറിച്ച് ഇനി അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും ധനമന്ത്രി പ്രതികരിച്ചു. സാധാരണ ഇങ്ങനെയൊരു പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യേണ്ടത്. മാധ്യമങ്ങള്‍ നിഗമനങ്ങളായി എഴുതിയത് ഗൗരവമായി പരിശോധിക്കും. റിപ്പോര്‍ട്ട് […]

‘വിജിലന്‍സിന് അഭിനന്ദനം’; വിശ്വാസമില്ലാത്ത ധനമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് വി മുരളീധരന്‍

കെഎസ്എഫ്ഇ ശാഖകളില്‍ റെയ്ഡ് നടത്തിയ വിജിലന്‍സിനെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സംസ്ഥാന വിജിലന്‍സും സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. ലൈഫ് മിഷന്‍, കെഎസ്എഫ്ഇ എന്നിവയില്‍ അന്വേഷണത്തിന് മുതിര്‍ന്ന വിജിലന്‍സിനെ അഭിനന്ദിക്കുന്നു. വിജിലന്‍സിനെ വിശ്വാസമില്ലാത്ത ധനമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളടക്കം അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞാന്‍ അക്കാര്യത്തില്‍ സംസ്ഥാന വിജിലന്‍സിനെയടക്കം അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. ലൈഫ് മിഷനില്‍ അവരാണ് പറഞ്ഞത് ശിവശങ്കറിനെ പ്രതിയാക്കണമെന്ന്. കേസെടുക്കാനുണ്ട് […]

‘കെഎസ്എഫ്ഇ റെയ്ഡിലെ പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായി’; സ്വന്തം മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്ന ഒരു മന്ത്രിയെന്നും എംടി രമേശ്

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആരോപണവുമായി ബിജെപി നേതാവ് എംടി രമേശ്. കെഎസ്എഫ്ഇ ധന ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സില്‍ പരാതിക്കാരന്‍ വടകരക്കാരനാണ്. ഈ വടകരക്കാരന്‍ കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബെനാമിയാണ്. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്, അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയാണ് വിജിലന്‍സ് റെയ്ഡ് നടന്നതെന്നും എംടി രമേശന്‍ പറഞ്ഞു. നടത്തിയവര്‍ക്ക് വട്ടാണെന്ന് ധനമന്ത്രി. റെയ്ഡ് നടത്തിയ വിജിലന്‍സ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര […]