കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വേദി പങ്കിട്ട പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124-ാമത് ജന്മവാര്ഷിക പരിപാടിയ്ക്കിടെ ബംഗാള്‍ മുഖ്യമന്ത്രി തന്റെ പ്രസംഗം പാതി വഴിയില്‍ നിര്‍ത്തി. സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കിയതാണ് മമതാ ബാനര്‍ജിയെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും വേദിയിലിരിക്കെ മമത പ്രസംഗം പൂര്‍ത്തിയാക്കാതെ ക്ഷുഭിതയായി സീറ്റിലേക്ക് മടങ്ങി. എന്നെ ഇവിടെ വിളിച്ചുവരുത്തിയ ശേഷം […]
ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂഡല്‍ഹി എന്ന ഒറ്റ തലസ്ഥാനത്തിനു പകരം ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്നാണ് മമത അഭിപ്രായപ്പെട്ടത്. കൊല്‍ക്കത്തയില്‍ നടന്ന റാലിയിലാണ് മമതയുടെ പരാമര്‍ശം. ‘ ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് ഞാന്‍ കരുതുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു രാജ്യ ഭരണം മുഴുവന്‍ നടന്നത്. എന്തിനാണ് ഇന്ത്യയില്‍ ഒറ്റ തലസ്ഥാനനഗരി മാത്രം,’ മമത ബാനര്‍ജി റാലിയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് 1772 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു […]
പശ്ചിമബംഗാളിലെ തൃണമൂല്‍ പാളയങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികൊണ്ട് ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടയില്‍ മമത ബാനര്‍ജിയും നരേന്ദ്ര മോഡിയും ഒരു വേദിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഇരുവരും ഒരു വേദി പങ്കിടുക. 23ന് കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. ഒരു ദിവസത്തേക്കാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്. വൈകിട്ട് മൂന്നു മണിക്ക് കൊല്‍ക്കത്തയില്‍ എത്തുന്ന മോഡി 8.40ന് ഡല്‍ഹയിലേക്ക് തിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ […]
പശ്ചിമ ബംഗാളില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മതസാമുദായക നേതാവായ അബ്ബാസ് സിദ്ദിഖി. ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് ( ഐഎസ്എഫ്) എന്ന രാഷട്രീയ പാര്‍ട്ടിക്കാണ് 34 കാരനായ ഇദ്ദേഹം രൂപം നല്‍കിയിരിക്കുന്നത്. ബംഗാളിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പത്തോളം ഗോത്ര, ദളിത് സംഘടനകളും ഐഎസ്എഫില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹൈദരാബാദ് എംപി അസദുദിന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം മുമായി കൈകോര്‍ത്താണ് ഐഎസ്എഫ് രാഷ്ട്രീയത്തിലിറങ്ങുന്നത്. വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിക്കാനാണ് ഐഎസ്എഫ് തീരുമാനം. ഇനിയും സഖ്യം രൂപപ്പെടുകയാണെങ്കില്‍ ഈ […]
അരിന്ദം ഭട്ടാചര്യ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കേട്ടത്. കാരണം, കഴിഞ്ഞ ആഴ്ച വരെ മമത ബാനര്‍ജിക്കൊപ്പം വേദി പങ്കിട്ട നേതാവായിരുന്നു നാട്യ ജില്ലയിലെ ശാന്തപൂര് മണ്ഡലത്തിലെ എംഎല്‍എയായ അരിന്ദം ഭട്ടാചര്യ. മാത്രമല്ല, ബിജെപിക്ക് മുന്നില്‍ ഒരിക്കലും കീഴ്പെടില്ലെന്ന് മമതയോട് വാക്കുപറഞ്ഞ് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഭട്ടാചര്യ ബിജെപിയിലെത്തിയത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നത്. എന്തുകൊണ്ട് ബിജെപിയെന്ന ചോദ്യത്തിന് അരിന്ദം പറയുന്ന മറുപടി […]
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞ പോക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. ഒരു എംഎല്‍എ കൂടി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നെന്നാണ് പുതിയ വാര്‍ത്ത. ശാന്തിപൂര്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യയാണ് തൃണമൂലുമായുള്ള ബന്ധം അവസാനിപ്പിച്ചത്. പാര്‍ട്ടി വിട്ടിറങ്ങിയ ഭട്ടാചാര്യ ഡല്‍ഹിയിലെത്തി ബിജെപിയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്ഗ്യയെ കണ്ടു. പശ്ചിമ ബംഗാള്‍ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ണായക മണ്ഡലം തെരഞ്ഞെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പത്തു വര്‍ഷം മുമ്പ് മമതയെ ബംഗാളിന്റെ തലപ്പത്തെത്തിച്ച നന്ദിഗ്രാമില്‍ മത്സരിക്കുമെന്നാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ മമതയുടെ വലം കൈയ്യായിരുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് ഇത്. ‘ ഞാന്‍ നന്ദിഗ്രാമില്‍ മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്,’ മമത ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ മണ്ഡലത്തിലായിരുന്നു മമത മത്സരിച്ചത്. അതേസമയം ഈ രണ്ടു മണ്ഡലത്തിലേക്കും മത്സരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന […]
പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശതാബ്ദി റോയിയും ബിജെപിയിലേക്കെന്ന് സൂചന. അന്തിമതീരുമാനം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രഖ്യാപിക്കുമെന്ന് ശതാബ്ദി അറിയിച്ചു.ടിഎംസിയില്‍ തനിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും പാര്‍ട്ടിയില്‍ തുടരുമോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് ശതാബ്ദി റോയ് മാധ്യമങ്ങളോട് പറഞ്ഞത്. പൊതുപരിപാടികളില്‍ നിന്ന് പാര്‍ട്ടി തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുകയാണ്. ഇതില്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് താനെന്നും ശതാബ്ദി പറഞ്ഞു. ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച ശതാബ്ദി അമിത് ഷായെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 മുതല്‍ ബീര്‍ഭൂമില്‍ നിന്നുള്ള അംഗമാണ് […]
പശ്ചിമബംഗാളിലെ 50 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് വരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ അവകാശവാദം. തൃണമൂല്‍ വിട്ട എംഎല്‍എമാര്‍ തിരിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ പ്രതികരണം. ദിലീപ് ഘോഷ് പറഞ്ഞത് ഇങ്ങനെ: ”സംസ്ഥാനത്തെ ഒരു ബിജെപി ബൂത്ത് പ്രസിഡന്റിനെയെങ്കിലും ടിഎംസിയില്‍ ചേര്‍ക്കാന്‍ ഞാന്‍ ജ്യോതിപ്രിയ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാം. അടുത്തമാസം 50 തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ […]
ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ തങ്ങള്‍ക്കൊപ്പം ചേരൂയെന്ന് ഇടതുപക്ഷത്തോടും കോണ്‍ഗ്രസിനോടും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ ആഹ്വാനം. മുതിര്‍ന്ന ടിഎംസി എംപി സൗഗാത റോയിയാണ് ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മാത്രം ബാക്കിനില്‍ക്കെയാണ് തൃണമൂല്‍ ആഹ്വാനം. സൗഗാത റോയി പറഞ്ഞത് ഇങ്ങനെ: ”ഇടതുപക്ഷവും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബിജെപി വിരുദ്ധരാണെങ്കില്‍, അവരുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ മമത ബാനര്‍ജിക്കൊപ്പം ചേരൂ.” ബിജെപിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ഥ മുഖം എന്നാണ് സൗഗാത റോയി […]