Posts in category: Twenty 20
‘ജനവിരുദ്ധത, തട്ടിപ്പ്’; ട്വന്റി ട്വന്റിയില്‍ കൂട്ടരാജി; നിരവധി പേര്‍ സിപിഐഎമ്മിലേക്ക്

സാബു ജേക്കബിന്റെ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നടക്കുന്നത് ജനവിരുദ്ധ നയങ്ങളാണ് ആരോപിച്ച് കൂട്ടരാജി. സുഭാഷ് ടി.ഡി, വര്‍ഗീസ് പി.ജെ, പി.കെ ജോയി, കുഞ്ഞുമോന്‍, ബേസില്‍ പൗലോസ്, ഡിജി വി.ഡി, കെ. ജെ. ബേബി, സി.പി ബേബി, ശങ്കുണ്ണി ഗോപാലന്‍, കെ.കെ രാജു, പ്രസിത് കെ. എസ് സാജു ഒ.എ, കരുണാകരന്‍ സി.കെ, അഖില്‍ സാജു ഉപ്പുമറ്റത്തില്‍ തുടങ്ങിയവരും നിരവധി വനിതാ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് ട്വന്റി ട്വന്റി വിടുന്നത്. ഇവരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ […]

‘ട്വന്റി-20 പഞ്ചായത്തിന് പൊലീസ് സംരക്ഷണം വേണം’; വിചിത്ര ആവശ്യം നിരസിച്ച് കോടതി

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു. ‘സഭയിലുണ്ടാവുന്നത് സഭയില്‍ തീരണം’, മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘര്‍ഷങ്ങള്‍ വിവരിച്ച് […]

‘അന്ന് അവര്‍ അച്ഛനെ നടുറോഡില്‍ 70 വെട്ടാണ് വെട്ടിയത്; മൂന്നുതവണ ബോംബേറ്, ആന്റണി മുഖ്യമന്ത്രിയായ ദിവസം ഫാക്ടറി ആക്രമണം’; വെളിപ്പെടുത്തലുമായി സാബു ജേക്കബ്

തന്റെ പിതാവ് എംസി ജേക്കബിന് നേരെ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ വധശ്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്. 1997ല്‍ വാഹനത്തില്‍ നിന്ന് ഇറക്കി 70 വെട്ടാണ് പിതാവിനെ എതിരാളികള്‍ വെട്ടിയതെന്ന് ഒരു അഭിമുഖത്തില്‍ സാബു പറഞ്ഞു. 2001ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായ ദിവസം 200ലേറെ രാഷ്ട്രീയക്കാര്‍ തന്റെ ഫാക്ടറി ആക്രമിക്കുകയും അഞ്ച് വാഹനങ്ങള്‍ തീവച്ച് നശിപ്പിക്കുകയും ചെയ്‌തെന്ന് സാബു വെളിപ്പെടുത്തി. രാഷ്ട്രീയത്തിന്റെ മറവില്‍ എതിരാളികള്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടിയാണെന്നും സാബു ആരോപിച്ചു. അഭിമുഖത്തില്‍ […]

‘കിറ്റെക്‌സ് എന്ത് പറഞ്ഞാലും കേരളം വ്യവസായ കുതിപ്പിലേക്ക് തന്നെ’; നിക്ഷേപകരുടെ പട്ടികയുമായി എംവി ജയരാജന്‍

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ മാത്രമല്ല, യാഥാര്‍ഥ്യവുമാണെന്ന് തെളിയിക്കുന്നതാണ് നിയമസഭയില്‍ മന്ത്രി പി രാജീവ് നല്‍കിയ മറുപടി വ്യക്തമാക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം കേരളത്തിന്റെ പുരോഗതി തടസപ്പെടുത്തുക എന്നത് മാത്രമാണെന്നും വികസന വിരുദ്ധരുടെ ഈ ഹീന രാഷ്രീയത്തെയാണ് ഒറ്റപ്പെടുത്തേണ്ടതെന്നും എംവി ജയരാജന്‍ പറഞ്ഞു. എംവി ജയരാജന്റെ വാക്കുകള്‍: ”കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ മാത്രമല്ല, യാഥാര്‍ഥ്യവുമാണെന്ന് തെളിയിക്കുന്നതാണ് നിയമസഭയില്‍ വ്യവസായ […]

‘നാടിനെ അപമാനിച്ചു, കേരളത്തെ വേണ്ടാത്ത കിറ്റെക്‌സിനെ മലയാളിക്കും വേണ്ട’; സോഷ്യല്‍മീഡിയയില്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയിലേക്ക് പോകാനൊരുങ്ങുന്ന സാബു ജേക്കബിനെതിരെ സോഷ്യല്‍മീഡിയയില്‍ #boycottkitex ക്യാമ്പയിന്‍. കിറ്റെക്‌സിന്റെ ഔദ്യോഗിക പേജിലും മറ്റ് സൈബര്‍ ഗ്രൂപ്പുകളിലുമാണ് #boycottkitex ക്യാമ്പയിന്‍ സജീവമായിരിക്കുന്നത്. ‘കേരളത്തെ മൊത്തം കരിവാരിതേച്ച് സാബു നടത്തുന്ന വെല്ലുവിളി മലയാളികള്‍ക്കെതിരെയാണ്,’ ‘ബിജെപിക്കാര്‍ കാത്തിരുന്ന പോലെ ദേശീയതലത്തില്‍ തന്നെ കേരളത്തെ സാബു അപമാനിച്ചു’, ‘കേരളത്തിന്റെ വ്യവസായ നിക്ഷേപങ്ങളെയും ജോലി സാധ്യതകളെ പോലും ഇല്ലായ്മ ചെയ്ത് ജനവികാരം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ സാബു ശ്രമിക്കുന്നു’, ‘വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലായ […]

‘ട്വന്റി 20 ഇല്ലായിരുന്നെങ്കില്‍ എറണാകുളത്ത് നാണം കെട്ടേനെ’; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അത്തരമൊരു നേട്ടം എറണാകുളം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ ഫാക്ടര്‍ ഉണ്ടായിട്ടും 2016 ല്‍ നേടിയ 5 സീറ്റില്‍ തന്നെയാണ് സിപിഐഎം ഇപ്പോഴും നില്‍ക്കുന്നതെന്നും ഇത്തവണ പുതുതായി കളമശ്ശേരിയും കുന്നത്തുനാടും പിടിച്ചെടുത്തെങ്കിലും രണ്ട് സീറ്റ് നഷ്ടപ്പെട്ടെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ പരാമര്‍ശിച്ചു. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അന്തരിച്ചു; വിട പറഞ്ഞത് മനുഷ്യ സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവ് എറണാകുളം ജില്ലയില്‍ ട്വന്റി-20യുടെ സാന്നിധ്യം സിപിഐഎമ്മിന് ഗുണം […]

‘കേരളം മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനം’; വസ്തുതകള്‍ നിരത്തി സാബുവിന് മുഖ്യമന്ത്രിയുടെ മറുപടി

ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നതെന്നും അതിനുള്ള നടപടികളാണ് സ്വീകരിച്ചുപോന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി […]

‘നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍; പരാതി ഉയര്‍ന്നാല്‍ പരിശോധന സ്വാഭാവികം’; നടക്കുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിതനീക്കമെന്ന് മുഖ്യമന്ത്രി

കേരളത്തെ അപമാനിക്കാനുള്ള ആസൂത്രീതനീക്കമാണ് കിറ്റെക്‌സ് സംഭവത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനെ വേട്ടയാടലായി കാണേണ്ടതില്ല. ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത്: ” കാലഹരണപ്പെട്ടതും വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നത്. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയര്‍ത്തുന്നത് കേരളത്തിനെതിരെ […]

‘പ്രഖ്യാപനങ്ങള്‍, വിമാനം വരുന്നു, പോകുന്നു’; ഒന്നും യാദൃശ്ചികമല്ല, സാബുവിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം

കിറ്റെക്‌സ് കമ്പനിയുടമ സാബു ജേക്കബിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വിഷയത്തില്‍ വ്യവസായ മന്ത്രി പി രാജീവ് മറുപടി നല്‍കിയതാണെന്നും കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും വിജയരാഘവന്‍ വ്യക്തമാക്കി. വേറെയൊരു ഉറപ്പ് കിട്ടാതെ സാബു ഇത്തരം പ്രവര്‍ത്തനം നടത്തില്ലെന്നും അത് കൊണ്ടാണ് വിഷയത്തില്‍ രാഷ്ട്രീയമുണ്ടെന്ന് താന്‍ പറഞ്ഞതെന്നും വിജയരാഘവന്‍ പറഞ്ഞു. എ വിജയരാഘവന്‍ പറഞ്ഞത്: ”സാബുവിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. വ്യവസായങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ […]

‘ഇത്രേം മതിയെന്ന് വിചാരിച്ചിരുന്നു, പക്ഷെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം…’ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ച് അസന്‍ഡ് സംഗമത്തില്‍ സാബു പറഞ്ഞത്

സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് കിറ്റക്‌സ് എംഡി സാബു ജേക്കബ് അസന്‍ഡ് വ്യവസായ നിക്ഷേപ സംഗമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാകുന്നു.വ്യവസായത്തിന് വളരെ നല്ല സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അസന്‍ഡിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നെന്നും സാബു പറഞ്ഞിരുന്നു. തൊഴില്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ, കേരളത്തില്‍ വ്യവസായം ചെയ്യുന്ന ആളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയായിട്ടും സാബു അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിക്ഷേപത്തിന് ഇല്ല, തെലങ്കാനയിലേക്ക് പോകുന്നു, […]