Posts in category: udf
‘നീക്കുപോക്ക് ചെന്നിത്തലയുമായി സംസാരിച്ചിട്ടുണ്ട്, ഘടകകക്ഷിയാവേണ്ട എന്ന തീരുമാനം പാര്‍ട്ടിയുടേത്’; വ്യക്തമാക്കി ഹമീദ് വാണിയമ്പലം

തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവരുമായി സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അതെല്ലാം നേതാക്കളുമായി മാത്രമുള്ള സംസാരം മാത്രമാണ്. മുന്നണികളുമായിട്ട് ഉണ്ടായിട്ടുള്ളതല്ലെന്നും ഹമീദ് വാണിയമ്പലം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വ്യത്യസ്തമായ രാഷ്ട്രീയ നിരീക്ഷണമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ഒരുപാട് വ്യത്യസ്തവുമാണത്. അതുകൊണ്ടുതന്നെ പാര്‍ട്ടി ഇപ്പോള്‍ ഒരു മുന്നണിയെക്കുറിച്ചോ സഖ്യം ചേരുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. ഘടകകക്ഷിയാവേണ്ട എന്ന […]

‘കോണ്‍ഗ്രസുകാര്‍ രാജി ആവശ്യപ്പെട്ട് ആദ്യം സമരം ചെയ്യേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുമുറ്റത്ത്’; തിരിച്ചടിച്ച് ജോസ് കെ മാണി വിഭാഗം

കോട്ടയം: രാജി ആവശ്യം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് ആദ്യം സമരം നടത്തേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുപടിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം. രാജിയും ധാര്‍മ്മികതയൊന്നും ഏകപക്ഷീയമല്ല. രാജ്യസഭാ സീറ്റ് ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മിന് അവകാശപ്പെട്ടതായിരുന്നെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫിലെ ആഭ്യന്തരധാരണ അനുസരിച്ച് ലഭിച്ച രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍, ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജോസ് കെ മാണി രാജിവെയ്ക്കുവാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചവര്‍ രാജിവെയ്ക്കണം […]

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയോ? തീരുമാനമായിട്ടില്ലെന്ന് മുല്ലപ്പള്ളി, യുഡിഎഫില്‍ ആശയക്കുഴപ്പം രൂക്ഷം

തദ്ദേശതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നതില്‍ യുഡിഎഫില്‍ ആശയക്കുഴപ്പമെന്ന് റിപ്പോര്‍ട്ട്. യുഡിഎഫുമായുള്ള നീക്കുപോക്കായി കഴിഞ്ഞെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമേറ്റെടുത്ത എംഎം ഹസ്സന്‍ മലപ്പുറത്ത് ജമാ അത്തെ ഇസ്‌ലാമി അമീറിനെ കണ്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. ഹസ്സന്‍ അമീറിനെ കണ്ടതില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. യുഡിഎഫ് എടുക്കാത്ത തീരുമാനം വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പ്രഖ്യാപിക്കുന്നതാണ് നേതാക്കളെ […]

‘യുഡിഎഫുമായി സഖ്യമുണ്ടാകില്ല, നീക്കുപോക്ക് മാത്രം’; നിലപാട് വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി

തദ്ദേശ തെരെഞ്ഞെടുപ്പില്‍ യുഡിഫുമായി നീക്കുപോക്ക് മാത്രമാണുള്ളതെന്നും അതിനെ സഖ്യമായോ മുന്നണി പ്രവേശമായോ വ്യാഖ്യാനിക്കേണ്ടതില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം The post ‘യുഡിഎഫുമായി സഖ്യമുണ്ടാകില്ല, നീക്കുപോക്ക് മാത്രം’; നിലപാട് വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി appeared first on Reporter Live.

പട്ടാമ്പിയോ ഒറ്റപ്പാലമോ, കൂത്തൂപറമ്പോ തളിപ്പറമ്പോ; നിയമസഭ തെരഞ്ഞെടുപ്പില്‍ അധികമായി ആറ് സീറ്റുകള്‍ ആവശ്യപ്പെട്ട് ലീഗ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികമായി ആറ് സീറ്റുകള്‍ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനോടാണ് ലീഗ് തങ്ങളുടെ ആവശ്യം അറിയിച്ചത്. മലബാറില്‍ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. കരുനാഗപ്പള്ളി, അമ്പലപ്പുഴ, പൂഞ്ഞാര്‍, പേരാമ്പ്ര, കൂത്തുപറമ്പ് അല്ലെങ്കില്‍ തളിപ്പറമ്പ്, പട്ടാമ്പി അല്ലെങ്കില്‍ ഒറ്റപ്പാലം സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടത്. എംഎം ഹസന്‍ പാണക്കാട് എത്തിയപ്പോഴായിരുന്നു ലീഗ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 23ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം […]

ജോസ് കെ മാണി വിഭാഗത്തെ മുഴുവന്‍ മാറ്റി യുഡിഎഫ് ജില്ലാ പുനഃസംഘടന; ജോസഫിന് ഒന്ന്

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടതിന് പിന്നാലെ ജില്ലാക്കമ്മറ്റികള്‍ പുനഃസംഘടനയുമായി യുഡിഎഫ്. കണ്‍വീനര്‍ എംഎം ഹസ്സനാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും മാറ്റാന്‍ തീരുമാനിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലയില്‍ മാത്രമാണ് ചെയര്‍മാന്‍ പദവി നല്‍കിയിരിക്കുന്നത്. മോന്‍സ് ജോസഫാണ് കോട്ടയത്തെ പുതിയ ചെയര്‍മാന്‍. നേരത്തെ മാണി വിഭാഗത്തിനുണ്ടായിരുന്ന പത്തനം തിട്ട ചെയര്‍മാന്‍ സ്ഥാനം ഇത്തവണ കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എ ഷംസുദീനാണ് ജില്ലയിലെ ചെയര്‍മാന്‍ ചുമതല. മൂന്ന് […]

സഹോദരി സാലിയുടെ പേര് വെട്ടിയത് ജോസ് കെ മാണി; പാലാ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് കെഎം മാണിയുടെ മകളും ജോസ് കെ മാണിയുടെ മകള്‍ സാലിയുടെ പേരാണെന്ന് പിജെ ജോസഫ്. അന്ന് സാലിയുടെ പേര് തള്ളിക്കളഞ്ഞത് ജോസ് കെ മാണി അദ്ധ്യക്ഷനായ സമിതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണം. ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. തിങ്കളാഴ്ച കോട്ടയത്ത് ഉഭയകക്ഷി […]

‘എന്‍സിപി യുഡിഎഫിലേക്ക് വരുമെന്ന് തോന്നുന്നില്ല’; വേണമെങ്കില്‍ കാപ്പന് ഒറ്റയ്ക്ക് വിപ്ലവം നടത്താമെന്ന് ഡൊമിനിക് പ്രസന്റേഷന്‍

‘വേണമെങ്കില്‍ കാപ്പന് റിവോള്‍ട്ട് ചെയ്യാം. അത് വ്യക്തിപരമായിരിക്കാം.’ The post ‘എന്‍സിപി യുഡിഎഫിലേക്ക് വരുമെന്ന് തോന്നുന്നില്ല’; വേണമെങ്കില്‍ കാപ്പന് ഒറ്റയ്ക്ക് വിപ്ലവം നടത്താമെന്ന് ഡൊമിനിക് പ്രസന്റേഷന്‍ appeared first on Reporter Live.

‘കഴുത്തിലിട്ടത് വേലിയില്‍ കിടന്ന പാമ്പിനെ’; പിണറായിക്ക് പിന്നീട് മനസിലാകുമെന്ന് വി ഡി സതീശന്‍

‘വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത് കഴുത്തില്‍ ചുറ്റുമ്പോള്‍ ആദ്യം അങ്ങിനെയൊക്കെ തോന്നും.’ The post ‘കഴുത്തിലിട്ടത് വേലിയില്‍ കിടന്ന പാമ്പിനെ’; പിണറായിക്ക് പിന്നീട് മനസിലാകുമെന്ന് വി ഡി സതീശന്‍ appeared first on Reporter Live.

ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് നേതാക്കള്‍ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു; പോയത് ഭാഗ്യാന്വേഷികളെന്ന് ജോസ് വിഭാഗം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് പിജെ ജോസഫ് വിഭാഗത്തിലേക്ക് നേതാക്കളുടെ കൂറുമാറ്റം. തദ്ദേശ സ്ഥാപനങ്ങളില്‍ ഭാരവാഹികളായ നേതാക്കളാണ് ജോസഫ് വിഭാഗത്തിലേക്ക് മാറിയത്. ചൊവ്വാഴ്ചയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി തോമസ്, തിടനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സേവ്യര്‍ കണ്ടത്തിന്‍കര, പഞ്ചായത്തംഗങ്ങളായ ഉഷ ശശി, മേഴ്‌സി തോമസ്, ജോസ് വിഭാഗം സംസ്ഥാന കമ്മറ്റി അംഗവും തിടനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ […]