Posts in category: Uncategorized
താന്‍ കുറച്ച് ഡിസ്റ്റന്‍സ് വെച്ചതാണ്, അല്ലെങ്കില്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

നിരവധി ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ നടനാണ് ശ്രീനാഥ് ഭാസി. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തിയ ഹോമിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി നടക്കുന്നത്. ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രത്തിവന്റെ മകനായി ആണ് ശ്രീനാഥ് ഭാസി ചിത്രത്തില്‍ വേഷമിട്ടത്. ഇപ്പോഴിതാ ചിത്രത്തിലേത് പോലെ സിനിമ സംവിധാനത്തെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഹാമിലെ ആന്റണിയെ പോലെ താന്‍ ഇതുവരെ സിനിമ സംവിധാനത്തെ കുറിച്ച് ആലോച്ചിച്ചിട്ടില്ല. അതൊരു ഭയങ്കര ജോലിയാണ്. തലവേദനയുള്ള […]

അമൃതയ്ക്ക് പകരം അവൾ എത്തുന്നു, ബാലയുടെ ജീവിത സഖിയെ കണ്ടോ? പേരും വീഡിയോയും പുറത്ത്… ഭാവിവധുവിനൊപ്പം ബാഡ്മിന്റണ്‍ കളിച്ച് ബാല

ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ടായിരുന്നു. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന. മുൻപ് പല തവണ ബാലയുടെ വിവാഹം സംബന്ധിക്കുന്ന വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ചില നടിമാരെ ഉൾപ്പെടുത്തി ബാലയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയിൽ നിറഞ്ഞിരുന്നു. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യം സംഭവിക്കുമ്പോൾ […]

മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ ഒരുങ്ങി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. നിലവില്‍ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകളാണ് വേണു മമ്മൂട്ടിയുമായി നടത്തിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു മാമാങ്കം. ‘അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) […]

നേരില്‍ കാണാന്‍ വരുന്നവര്‍ എന്നെ മേഡം എന്ന് വിളിക്കരുത്, അങ്ങനെ വിളിക്കുന്നവരോട് ഞാന്‍ മിണ്ടില്ല; ആരാധകരോട് തുറന്ന് പറഞ്ഞ് ഡിപല്‍ ഭാല്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ […]

കാവ്യ മാധവന്‍ നായികയായി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളുടെയും വിജയത്തിന് പിന്നില്‍ ഈ വ്യക്തിയാണ്!, കേസിനും വാര്‍ത്തകള്‍ക്കും പിന്നാലെ അതും കണ്ട് പിടിച്ച് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സാക്ഷി വിസ്താരത്തിന് കോടതിയില്‍ ഹാജരായപ്പോള്‍ മുതല്‍ കാവ്യ വീണ്ടും […]

എന്റമ്മോ! എന്തായിത് ഞെട്ടിക്കുന്ന സംഭവം, രമേശ് പിഷാരടിക്കും മമ്മൂട്ടിക്കുമെതിരെ കേസ്; ഞെട്ടലോടെ സിനിമ ലോകം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് എതിരെ നടന്‍മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കും എതിരെ പോലീസ് കേസ്. ഇവര്‍ക്കെതിരെ എലത്തൂര്‍ പോലീസ് ആണ് കേസെടുത്തത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ്. ചൊവ്വാഴ്ചയായിരുന്നു ഉദ്ഘാടനം. ഇതിന് ശേഷം ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. ഇതിന് ശേഷം ആള്‍ക്കൂട്ടമുണ്ടാകുകയും ജനങ്ങള്‍ താരങ്ങള്‍ക്ക് ചുറ്റും കൂടുകയും ചെയ്തുവെന്നാണ് […]

ലാലിനെയും പൃഥ്വിയേയും പോയി കണ്ടു, അവര്‍ എനിക്ക് നല്ല ബിരിയാണി നല്‍കി; ഷൂട്ടിംഗ് സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ബാബു ആന്റണി

സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ സെറ്റിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍ ബാബു ആന്റണി. മണിരത്നം സര്‍ ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ നിന്നും ഒരു ഡേ ഓഫ് ലഭിച്ചു. അങ്ങനെ ഹൈദരാബാദിന്റെ മറ്റൊരു ഭാഗത്ത് ഷൂട്ടിങ്ങ് നടത്തുന്ന ലാലിനെയും പൃഥ്വിയേയും പോയി കണ്ടു. കനിഹയെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കലിനെയും കണ്ടു. അവര്‍ എനിക്ക് […]

ഓണം ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു; ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കര്‍ശനമായി ഉറപ്പാക്കിയാകും ഓണം സ്പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. റേഷന്‍ കടകള്‍വഴി നല്‍കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നുകണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്പെഷ്യല്‍ കിറ്റിലേക്കുള്ള […]

ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 12.31, മരണം 80

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

‘നിങ്ങള്‍ ആക്രമിച്ചാലും ഞങ്ങള്‍ കര്‍ത്തവ്യം തുടരും’; കമന്റുകളില്‍ കേരള പൊലീസ് മറുപടി

ചങ്ങനാശേരി അപകടത്തില്‍പ്പെട്ട ബൈക്ക് റൈഡേഴ്‌സിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കമന്റിട്ട യുവാക്കള്‍ക്ക് മറുപടിയുമായി കേരള പൊലീസ്. അപകടങ്ങളില്‍പ്പെടാതെ ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അതിനെതിരെ ഒളിഞ്ഞിരുന്ന് ആക്രമിച്ചാലും, കൂട്ടം കൂടി ആക്രമിച്ചാലും കര്‍ത്തവ്യം തുടരുക തന്നെ ചെയ്യുമെന്ന് കേരള പൊലീസ് വ്യക്തമാക്കി. ‘ചങ്ങനാശേരി അപകടത്തില്‍പ്പെട്ടവര്‍ ധീരന്‍മാരാണ്, പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെയെന്ന് വയ്ക്കും. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. മലയാളികള്‍ ഇതൊക്കെ കണ്ട് തുടങ്ങിയതല്ലേയുള്ളൂ’യെന്ന കമന്റുകള്‍ക്കാണ് പൊലീസിന്റെ മറുപടി. റോഡുകളില്‍ അഭ്യാസപ്രകടനം കാണിക്കുന്നവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും മോട്ടോര്‍ […]