Posts in category: Uncategorized
പ്രക്ഷോഭം കനക്കുന്നു; വീണ്ടും ആയിരക്കണക്കിന് ട്രാക്ടറുകള്‍ അതിര്‍ത്തിയില്‍നിന്നും ഡല്‍ഹിയിലേക്ക്, അക്രമം അഴിച്ചുവിട്ട് പൊലീസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തിലെ സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമാവുന്നു. പലയിടത്തും പൊലീസും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചുമണിവരെയാണ് പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നെങ്കിലും സമരം രാത്രിയും തുടരാനാണ് സാധ്യത. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് ഡല്‍ഹി േ്രഗ ലൈന്‍ മെട്രോ കൂടി അടച്ചു. ഫരീദാബാദിലും സംഘര്‍ഷം ശക്തമാവുകയാണ്. ഡല്‍ഹിയിലെ റോഡികളും അടച്ചു. എന്നാല്‍ അക്രമങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും കര്‍ഷകര്‍ അറിയിച്ചു. ഡല്‍ഹി ഐഒടിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. […]

ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത് കോടതിയെ പറ്റിച്ചിട്ടോ?; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനത്തില്‍ വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധിരിപ്പിച്ചാണെന്നാണ് വിലയിരുത്തല്‍. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ചായിരുന്നു ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് വിജിലന്‍സ് നടപടികളിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നത്. ആരോഗ്യനില അതീവ ഗുരുതരമാണെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് അറിയിച്ചിരുന്നത്. തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് […]

‘ചെയ്തു കാണിക്ക്, പാതി മീശ ഞാന്‍ വടിക്കും’; പൂജാരെയെ വെല്ലുവിളിച്ച് ആര്‍ അശ്വന്‍

ഇന്ത്യയുടെ വന്‍മതില്‍ ചേതേശ്വര്‍ പൂജാരെയെ വെല്ലുവിളിച്ച് സ്പിന്നര്‍ രവിചന്ദ്ര അശ്വന്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാരെ സിക്‌സറിക്കാന്‍ കഴിയുമോയെന്നാണ് അശ്വിന്‍ സഹതാരത്തിന് നല്‍കിയിരിക്കുന്ന ചലഞ്ച്. സിക്‌സറടിച്ചാല്‍ പാതി മീശ വടിക്കാമെന്നും ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ വെല്ലുവിളിച്ചു. സംഭവം രസകരമായ തമാശയായിട്ടാണ് അശ്വിന്‍ അവതരിപ്പിച്ചിരിക്കുന്നത്. പൂജാരെ അശ്വിന്റെ തമാശയോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറുമായി സംസാരിക്കവേയാണ് അശ്വിന്റെ പരമാര്‍ശം. മികച്ച ഫോമില്‍ കളിക്കുന്ന ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി ഉള്‍പ്പെടെയുള്ളവരെ പൂജാര ക്രീസില്‍ നിന്ന് മുന്നോട്ട് […]

സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം; യുവാവ് ഖത്തര്‍ പൊലീസ് കസ്റ്റഡിയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ പ്രവാസി യുവാവ് കസ്റ്റഡിയില്‍. പേരാമ്പ്ര സ്വദേശിയായ അജ്‌നാസിനെ ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ഖത്തര്‍ റേഡിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് പ്രവാഹങ്ങളായിരുന്നു. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഖത്തറിലെ ഇന്ത്യന്‍ […]

‘പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ല’; പൊലീസില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരു മാസമായി എംഎല്‍എയെ പറ്റി ഒരു വിവരവുമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ പൊലീസ് പരാതി നേരിട്ട് സ്വീകരിക്കാത്തതിനാല്‍ ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദീനാണ് പരാതി നല്‍കിയത്. നിലമ്പൂര്‍ സിഎന്‍ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എംഎല്‍എയുടെ ഓഫീസില്‍ ഇവര്‍ എത്തിയിരുന്നു. എന്നാല്‍ […]

സോളാര്‍ പീഡന കേസുകള്‍ സിബിഐക്ക് വിട്ടത് മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയെന്ന് റിപ്പോര്‍ട്ട്; നിയമോപദേശപ്രകാരം തീരുമാനമെടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡന കേസുകള്‍ സിബിഐക്ക് വിട്ടത് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളിലും കേസ് സിബിഐക്ക് വിടുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുത്തതെന്നാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ആരോപണ വിധേയരായ സോളാര്‍ പീഡന പരാതികളുടെ അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. […]

‘അക്രമം ഒന്നിനും പരിഹാരമല്ല, നഷ്ടം രാജ്യത്തിന്’; പൊലീസ് അതിക്രമത്തില്‍ പ്രതികരിച്ച് രാഹുല്‍ഗാന്ധി

വിവാദ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കിസാന്‍ ട്രാക്ടര്‍റാലി സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്മക്കായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കിസാന്‍ ട്രാക്ടര്‍ റാലിക്ക് ഐക്യപ്പെട്ട് രാഹുല്‍ നേരത്തേയും രംഗത്തെത്തിയരുന്നു.’ രാജ്യത്തെ വിധി നിര്‍ണ്ണയിക്കുന്നത് ഇവിടുത്തെ ഓരോ പൗരന്മാരുമാണ്. അതൊരു സത്യാഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തരം വ്യാപാരികളാണെങ്കിലും […]

‘ഞങ്ങള്‍ നിശ്ചയിച്ച പരിപാടിയില്‍ ചെങ്കോട്ടയോ രാജ്പഥോ ഇല്ല’; കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ടിവിയോട്

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലും രാജ്പഥ് മാര്‍ച്ചും മുന്‍പ് നിശ്ചയിച്ച പ്രതിഷേധപരിപാടിയുടെ ഭാഗമായിരുന്നില്ലെന്ന് അഖിലേന്ത്യാ കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ്.പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കൃഷ്ണപ്രസാദിന്റെ വാക്കുകള്‍: ”ഇതൊന്നും നമ്മുടെ പരിപാടിയില്‍ പെട്ടതല്ല. ഞങ്ങള്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടിയുടെ ഭാഗമായി അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ ഉണ്ട്. ആ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ പറയുന്നത് പ്രകാരമുള്ള റിപ്പോര്‍ട്ട് പരിശോധിക്കാതെ അഭിപ്രായം പറയാന്‍ കഴിയില്ല. ഞങ്ങള്‍ നിശ്ചയിച്ച പരിപാടിയില്‍ ചെങ്കോട്ടയോ രാജ്പഥോ […]

‘അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദി മോദി സര്‍ക്കാര്‍’; കരിനിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കെ.കെ രാഗേഷ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരുമെന്ന് എം.പി കെ.കെ രാഗേഷ്. സമരത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കും അനിഷ്ട സംഭവങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണ്. കരിനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും കെകെ രാഗേഷ് വ്യക്തമാക്കുന്നു. ‘കര്‍ഷകര്‍ മുന്‍കൈ എടുത്ത് ഒരുസ്ഥലത്തും സംഘര്‍ഷം ഉണ്ടാവില്ല. സംഘര്‍ഷം ഉണ്ടാക്കി സമരത്തെ അടിച്ചമര്‍ത്തുകയെന്നത് കേന്ദ്രത്തിന്റെ […]

ചിത്രലേഖക്ക് കാട്ടാമ്പള്ളിയില്‍ വീടൊരുങ്ങി; ഉമ്മന്‍ചാണ്ടിക്ക് ക്ഷണം

കണ്ണൂരിലെ ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് വീടൊരുങ്ങി. ജനുവരി 31 ഗൃഹപ്രവേശനം നടക്കും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കാട്ടാമ്പള്ളിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് അനുവദിച്ച 5 സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ സഹായത്തോടെയും വായ്പയെടുത്തുമാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തനിക്കെതിരെ സിപിഐഎമ്മിന്റെ നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് ചിത്രലേഖ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്വന്തം നാടായ പയ്യന്നൂര്‍ വിട്ടത്. ഉമ്മന്‍ചാണ്ടിയെ ഗൃഹപ്രവേശനത്തിന് ക്ഷണിച്ചിട്ടുണ്ട്. വീടിന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നും ഉമ്മന്‍ചാണ്ടി ഗൃഹപ്രവേശനത്തിന് എത്തുമെന്നാണ് […]