Posts in category: Unda Movie
‘ഉണ്ട’ സിനിമയുടെ ചിത്രീകരണം; സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയം!

കാറഡുക്ക പാര്‍ഥക്കൊച്ചി വനത്തില്‍ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി വനത്തില്‍ കാര്യമായ നശീകരണപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചറിയ അളവിലുള്ള മണ്ണ് വനംവകുപ്പിനുതന്നെ നീക്കംചെയ്യാവുന്നതേ ഉള്ളൂ. ഇതിന്റെ ചെലവ് സിനിമാക്കമ്പനിയില്‍നിന്ന് ഈടാക്കിയാല്‍ മതിയാകും. അനുമതിയില്ലാതെ പുറമെനിന്നുള്ള മണ്ണുകൊണ്ടുവന്നിട്ടതിന് കമ്പനി മുന്‍കൂറായി കെട്ടിവെച്ചരിക്കുന്ന തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പഴയ ആവാസവ്യവസ്ഥ […]

മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍

മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയെ പ്രശംസിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്ത് . മമ്മൂട്ടി – ഖാലിദ് റഹമാന്‍ ചിത്രം ഉണ്ട നല്ല പ്രതികരണത്തോടുകൂടി തീയറ്ററുകളിൽ നിറഞ്ഞോടുകയാണ് . മാവോയിസ്റ്റ് മേഖലയായ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോകുന്ന കേരള പൊലീസിലെ ഒരു സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉണ്ട. വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കും അതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കുള്ള മുഖം അടച്ചുള്ള അടിയാണ് ‘ഉണ്ട’ എന്ന് മിഥുന്‍ മാനുവല്‍ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ […]