Posts in category: up police
നേരിട്ട് ഹാജരാവില്ല, വീഡിയോ കോള്‍ വഴി ചോദ്യം ചെയ്യാമെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി; അതൃപ്തി അറിയിച്ച് യുപി പൊലീസ്

യുപി ഗാസിയാബാദില്‍ മുസ്ലിം വയോധികനെ മര്‍ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവില്ല എന്നറിയിച്ച് ട്വിറ്റര്‍ ഇന്ത്യ മേധാവി. വീഡിയോ കോള്‍ വഴിയുള്ള ചോദ്യം ചെയ്യലിന് തയ്യാറാണെന്നും ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി യുപി പൊലീസിനെ അറിയിച്ചു. എന്നാല്‍ മറുപടിയില്‍ അതൃപ്തി അറിയിച്ച് പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത് സാമൂഹ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടാന്‍ കാരണമായെന്ന് ചൂണ്ടിക്കാണിച്ചാണ് യു പി പോലീസ് ട്വിറ്റര്‍ […]

അയോധ്യ ഭൂമി തട്ടിപ്പ് കേസ്; ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ യുപി പൊലീസ് നടപടി

അയോധ്യ ഭൂമി തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് യു പി പോലീസ്. വിശ്വഹിന്ദു പരിഷത്ത് നേതാവും ഭൂമി തട്ടിപ്പ് കേസില്‍ ആരോപണവിധേയനുമായ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചാമ്പത് റായിയുടെ സഹോദരന്‍ നല്കിയ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. ബിന്‍ജോര്‍ പോലീസാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നാരായിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. 18 ഓളം കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്. ജനസംഖ്യാ നിയന്ത്രണം; അസമിന് പിന്നാലെ നിയമം ശക്തമാക്കാന്‍ ഉത്തര്‍പ്രദേശും അതേസമയം ബിന്‍ജോര്‍ പോലീസ് അയോധ്യ ഭൂമി തട്ടിപ്പ് കേസില്‍ […]

‘തോക്ക് കൊണ്ടുവെച്ചതും കണ്ടെടുത്തതും യോഗിയുടെ പൊലീസ്’; മുസ്ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം, സിസിടിവി കൈയ്യോടെ പൊക്കി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ തീവ്രവാദ കേസില്‍ കുടുക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. മുസ്ലിം മതസ്ഥനായ വ്യക്തിയുടെ സ്ഥാപനത്തില്‍ നടന്ന നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേഠി ജില്ലയിലെ ബാദല്‍ ഗഡ് ഗ്രാമത്തിലെ ഗുല്‍സാര്‍ അഹ്മദിന്റെ ഹാര്‍ഡ്‌വെയര്‍ കടയില്‍ പൊലീസ് അപ്രതീക്ഷിത റെയിഡിനെത്തുകയായിരുന്നു. ഗുല്‍സാറിന് കാര്യങ്ങളെന്തെന്ന് വ്യക്തമാവുന്നതിന് മുന്‍പ് തന്നെ പൊലീസ് കടയില്‍ നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. അറസ്റ്റ് നടപടികളിലേക്ക് കടന്നതോടെ കടയില്‍ രണ്ട് സിസിടിവി ക്യാമറകളുണ്ടെന്ന് ഗുല്‍സാര്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു, […]

‘ബിജെപിക്കാരോട് വാദിക്കാനും തര്‍ക്കിക്കാനും ഞാനില്ല’; പുതിയ കഥകളും ഉണ്ടാക്കേണ്ട; ബിജെപി നേതാവിന് സിദ്ധീഖ് കാപ്പന്റെ ഭാര്യയുടെ മറുപടി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് ചങ്ങലയില്‍ കെട്ടിയിട്ടെന്നത് കള്ളക്കഥയാണെന്ന് പറഞ്ഞ ബിജെപി നേതാവ് വിഷ്ണുവിന് മറുപടിയുമായി കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. ചങ്ങലയില്‍ കെട്ടിയിട്ടെന്നത് കളവാണെന്ന് പറയുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്. അവര്‍ അവരുടെ രാഷ്ട്രീയത്തിന് വേണ്ടി അങ്ങനെ കളവുകള്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്ന് റെയ്ഹാനത്ത് റിപ്പോര്‍ട്ടര്‍ ടിവി മൂന്നു മണി ചര്‍ച്ചയില്‍ പറഞ്ഞു. റെയ്ഹാനത്തിന്റെ വാക്കുകള്‍: ”ഇനി പുതിയ കഥകളൊന്നും ഉണ്ടാക്കേണ്ട. നിങ്ങളായിട്ട് പല കഥകളും ഉണ്ടാക്കിയത് കൊണ്ടാണല്ലോ സിദ്ധീഖ് കാപ്പനെതിരെ യുഎപിഐ അടക്കം ചുമത്തിയത്. കാപ്പനുണ്ടായിരുന്നത് കൊവിഡ് […]

‘സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണം, മികച്ച ചികിത്സ ലഭ്യമാക്കണം’: യുപി മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കൊവിഡ് ബാധിതനായ സിദ്ധീഖിനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക […]

‘സിദ്ദിഖ് കാപ്പന് എന്തെങ്കിലും സംഭവിച്ചാല്‍ അത് സര്‍ക്കാര്‍ കൊവിഡ് മരണങ്ങളില്‍ എഴുതി തള്ളില്ലേ?; അദ്ദേഹം ഇപ്പോള്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ലെന്ന് ഭാര്യ റെയ്ഹാനത്ത്

സിദ്ദിഖ് കാപ്പന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ഭാര്യ റെയ്ഹാനത്ത്. കൊവിഡ് ബാധിതനായി അവശനിലയില്‍ കഴിയുന്ന അദ്ദേഹത്തെ കട്ടിലില്‍ കെട്ടിയിടുകയും ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കാപ്പന്റെ ജീവന് തന്നെ അപകടമുണ്ടാക്കിയേക്കാമെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ അത് കൊവിഡ് മരണങ്ങളിലൊന്നായി എഴുതി തള്ളുമെന്നും റെയ്ഹാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സിദ്ദിഖ് കാപ്പന്‍ മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്നും തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന്‌ ബിജെപി അടങ്ങുന്ന എല്ലാ രാഷ്രീയ കക്ഷി നേതാക്കള്‍ക്കും അറിയാമെന്നും റെയ്ഹാനത്ത് പറയുന്നു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും […]

‘സവര്‍ണ ഹിന്ദു അഭിഭാഷകനെ തന്നെ നിയമിക്കണം; രാഷ്ട്രീയം പറഞ്ഞാല്‍ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കും’; സിദ്ധീഖ് കാപ്പന്റെ ഭാര്യയോട് രാഹുല്‍ ഈശ്വര്‍

സിദ്ധീഖ് കാപ്പന്‍ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ മോചനം ഇനിയും വൈകുമെന്ന് രാഹുല്‍ ഈശ്വര്‍. രാഷ്ട്രീയം പറയാന്‍ നിന്നാല്‍ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കുമെന്ന് രാഹുല്‍ ഈശ്വര്‍ സിദ്ധീഖ് കാപ്പന്റെ ഭാര്യയോടൊണ് പറഞ്ഞത്. ഇതിനൊപ്പം മുസ്ലീം ദളിത് വിഭാഗങ്ങള്‍ക്ക് എതിരെയാണ് സവര്‍ണഹിന്ദുകള്‍ എന്ന ആംഗിള്‍ വിടണമെന്നും രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ മൂന്നു മണി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഈശ്വര്‍ പറഞ്ഞത്: ”ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. നല്ല ബിജെപിക്കാരുണ്ട്. അവര്‍ പിന്തുണച്ചാല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് കുട […]

‘ചങ്ങല കൊണ്ട് കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്‌; കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കുടുംബം

സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ചിരുന്ന മധുര ജയിലില്‍ അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയായിരുന്നു സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് The post ‘ചങ്ങല കൊണ്ട് കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്‌; കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കുടുംബം appeared first on Reporter Live.

പ്രായപൂർത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളിലൊരാളെ വെടിവെച്ചു കൊന്നു

മീററ്റ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളിലൊരാള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തോക്ക് തട്ടിയെടുത്ത രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ പ്രത്യാക്രമത്തില്‍ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. വികാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രതിയായ ലഖാന്‍ എന്നയാള്‍ക്കും പൊലീസിന്റെ തിരിച്ചടിയില്‍ പരിക്കേറ്റിട്ടുണ്ട്. കപ്‌സാഡ് ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടക്കുന്നത്. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പ്രതികള്‍ പൊലീസിനെ ആക്രമിച്ച് തോക്കുകള്‍ തട്ടിയെടുക്കുകയായിരുന്നു. പൊലീസ് തിരിച്ചടിക്കാന്‍ ശ്രമിച്ചതോടെ പ്രതികള്‍ വെടിയുതിര്‍ത്തു. ഇതോടെ തിരിച്ചു […]

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ധാബ ഉടമയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍പ്പെടുത്തി യുപി പൊലീസ്‌

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ധാബയില്‍ വ്യാജ റെയ്ഡ് നടത്തി ഉടമയേയും ഒപ്പമുള്ള ഒമ്പതുപേരെയും അറസ്റ്റ് ചെയ്തതില്‍ നടപടിയുമായി പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പ്പെന്‍ഡ് ചെയ്തു. ഈഥ്‌ ജില്ലായിലാണ് സംഭവം. ധാബയില്‍ വ്യാജ മദ്യവും കഞ്ചാവും വില്‍ക്കുന്നു എന്നാരോപിച്ചായിരുന്നു പൊലീസ് ധാബയിലെത്തി വ്യാജ റെയ്ഡ് നടത്തിയത്. ധാബയിലെത്തിയ പൊലീസുകാരോട് കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് പിന്നാലെയാണ് വ്യാജ ആരോപണവുമായെത്തിയ യുപി പൊലീസ് ഉടമയേയും മറ്റ് ഒമ്പതുപേരെയും കസ്റ്റഡിയിലെടുക്കുന്നത്. സംഭവം നടന്ന് 40 ദിവസങ്ങള്‍ക്ക് ശേഷമാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ […]