Posts in category: V D Satheesan
‘അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം’; ഇനിയും വിസ്മയമാർ ഉണ്ടാവാതിരിക്കട്ടെയെന്ന് വി ഡി സതീശന്‍

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച വിസ്മയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീടുകളില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍ കേരളത്തിന് അപമാനമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്തമെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീടുകളില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍ കേരളത്തിന് അപമാനമാണ്. പതിറ്റാണ്ടുകളായി നമ്മുടെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ദുരഭിമാനം തുടച്ചു കളയാതെ ഇതിനു […]

‘നാട്ടില്‍ ദുരിതം വരുമ്പോള്‍ പുതിയ സംഘടനകള്‍ ഉയരും’; സേവ് കുട്ടനാട് ക്യാമ്പയിനെ പിന്തുണച്ച് വി ഡി സതീശന്‍

ആലപ്പുഴ: വെളളപ്പൊക്ക ദുരിതം നേരിടുന്ന കൂട്ടനാടിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമാനതകളില്ലാത്ത ദുരിതമാണ് കൂട്ടനാട്ടിലെ ജനത നേരിടുന്നതെന്നും കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയുന്ന എല്ലാ വേദികളിലും ഉന്നയിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കുട്ടനാട് സന്ദര്‍ശനത്തിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. താന്‍ സന്ദര്‍ശനം നടത്തി പോകുകയല്ലെന്നും എല്ലാക്കാലവും ജനങ്ങളോട് ഒപ്പം നില്‍ക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ ക്യാമ്പയിനാക്കുന്ന സേവ് കുട്ടനാട് മൂവ്‌മെന്റിനെയും […]

വാക്‌സിന്‍ വിതരണ സംവിധാനം വികേന്ദ്രീകരിക്കണം: ആരോഗ്യമന്ത്രിയോട് പ്രതിപക്ഷനേതാവ്

സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പരാതികളും നിര്‍ദേശങ്ങളും ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വാക്‌സിനേഷന്‍ കൂടുതല്‍ ചിട്ടയായ രൂപത്തില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തന്നെ വാക്‌സിന്‍ സംഭരിച്ച് ഇടത്തരം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച് വിതരണ സംവിധാനം വികേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് കോ-വാക്‌സിന്‍ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ആദ്യ ഡോസ് എടുത്ത പലര്‍ക്കും രണ്ടാം ഡോസിന് സമയമായിട്ടും […]

‘ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സുധാകരനും സ്ഥാനമൊഴിയേണ്ടി വരും’; ഹൈക്കമാന്‍ഡ് നല്‍കുന്ന മുന്നറിയിപ്പിതാണെന്ന് കൊടിക്കുന്നില്‍

അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ ഉത്തരവാദിത്വം നിര്‍വ്വഹിച്ചില്ലെങ്കില്‍ സ്ഥാനമൊഴിയേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ നല്‍കിയതെന്ന് കെപിസിസി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുധാകരനും പ്രതിപക്ഷനേതാവെന്ന നിലയില്‍ വി ഡി സതീശനും വര്‍ക്കിംങ് പ്രസിഡന്റുമാരെന്ന നിലയില്‍ താനുള്‍പ്പെടുന്നവര്‍ക്കും ആ മുന്നറിയിപ്പ് ബാധകമാണെന്നും കൊടിക്കുന്നില്‍ സുരേഷ് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ് അവറില്‍ പറഞ്ഞു. പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ റിസള്‍ട്ട് ഉണ്ടാക്കണം, തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്ക്ക് വിജയമുണ്ടാക്കണം. അതാണ് അവരുടെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം പൂര്‍ണ്ണമായും നിര്‍വ്വഹിക്കാന്‍ കഴിയാതെ […]

‘യുഡിഎഫ് കയ്യുംകെട്ടി നോക്കിയിരിക്കില്ല’; രമ്യാ ഹരിദാസിനെതിരായ ഭീഷണിയില്‍ വി ഡി സതീശന്‍

രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകരുടെ ധിക്കാരപരമായ നടപടിയില്‍ യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമ്യാ ഹരിദാസ് എംപിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകരുടെ ഹീനമായ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം […]

‘ഐഷ ഒറ്റയ്ക്കല്ല, അവള്‍ തലകുനിക്കില്ല’; ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ്

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പ്രയോഗത്തിന്റെ പേരില്‍ ബിജെപി നേതാക്കളുടെ പരാതിയിന്മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അവരുടെ പിന്നിലുണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും ഐഷയ്‌ക്കൊപ്പമാണെന്നും വി ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്. സത്യത്തിന്റെ പക്ഷത്ത് നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ട. ആ ആത്മവിശ്വാസമാണ് ഐഷയുടെ വാക്കുകള്‍. […]

‘ഷംസീര്‍ ക്ലാസെടുക്കാന്‍ വരണ്ട, മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വി ഡി സതീശന്‍; ‘ജലീല്‍ ഇപ്പോള്‍ മന്ത്രിയല്ലല്ലോ…’

പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ അവതരണത്തിനിടെ വാക്ക്‌പ്പോരിന് വേദിയായി നിയമസഭ. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പ്രമേയ അവതരണത്തിനിടെയാണ് സഭ വാഗ്വാദത്തിന് വേദിയായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഇടയില്‍ കയറിയ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ നടപടിയെ വി ഡി സതീശന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഇടക്ക് കയറാന്‍ ശ്രമിച്ച കെ ടി ജലീലിനെ താങ്കള്‍ ഇപ്പോള്‍ മന്ത്രിയല്ലല്ലോ എന്ന് പറഞ്ഞ വിഡി സതീശന്, മറുപടി നല്‍കിയ എഎന്‍ […]

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തദിവസങ്ങളില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അന്തിമ പട്ടികയിലേക്കെത്തുമ്പോള്‍ കണ്ണൂര്‍ എംപി കെ സുധാകരന് തന്നെയാണ് ഹെെക്കമാന്റ് മുന്‍ഗണന നല്‍കുന്നതെന്നാണ് സൂചന. മുതിര്‍ന്ന നേതാക്കള്‍ മൗനം തുടരുന്ന ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായവും പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമുണ്ടാകുക. ഭൂരിപക്ഷം എംപിമാരും എംഎല്‍എമാരും കെ സുധാകരനെ പിന്തുണയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷനേതാവ് വിഡി സതീശനും സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്തുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, വി കെ ശ്രീകണ്ഠന്‍, […]

‘ആളുകളുടെ ദുരിതത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്നു’; കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ പ്രതിപക്ഷത്തിന്റെ നിവേദനം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരായി രാഷ്ട്രപതിക്കുള്ള നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാജ്ഭവനിലെത്തി കേരളാ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കൈമാറി. എഐസിസി നിര്‍ദ്ദേശപ്രകാരം നിവേദനം ആരീഫ് മുഹമ്മദ് ഖാന് കൈമാറുന്നതായി വിഡി സതീശന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രതിദിനം ഒരു കോടി വാക്‌സിനേഷനും സാര്‍വത്രിക-സൗജന്യ വാക്‌സിനേഷനും ഉറപ്പാക്കാന്‍ മോദി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് നിവേദനം ആവശ്യപ്പെടുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 2021 മെയ് 31 വരെ 21.31 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, […]

‘പുത്തരിക്കണ്ടം മൈതാനത്തിലെ പ്രസംഗം ബജറ്റില്‍, പവിത്രത നശിപ്പിച്ചു’; വിഡി സതീശന്‍

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയം കുത്തി നിറച്ചെന്നും ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. ഒപ്പം ബജറ്റിലെ സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു. ‘നയപ്രഖ്യാപനം നടത്തിയപ്പോള്‍ ഞങ്ങള്‍ ഒരു അഭിപ്രായം പറഞ്ഞു. സര്‍ക്കാരിന് സ്ഥലജന വിഭ്രാന്തിയാണോയെന്ന്. ബജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലും ആയിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടം മൈതാനത്തില്‍ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ […]