Posts in category: VD Satrheesan
‘മസാല ബോണ്ടും ലണ്ടനിലെ മണിയടിയുമെല്ലാം പരിശോധിക്കും’;സംശയം ഉന്നയിച്ചവരെ പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്ന് വിഡി സതീശന്‍

കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. കിഫ്ബിയെ കുറിച്ച് സംശയങ്ങളും ഉത്കണ്ഠയും ആക്ഷേപവും ഉന്നയിച്ചവരെയെല്ലാം പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിഡി സതീശന്റെ പ്രതികരണം. ‘കിഫ്ബിയെക്കുറിച്ചും ഇഡി അന്വേഷിക്കുമെന്ന് വാര്‍ത്ത.അപ്പോള്‍ മസാല ബോണ്ട്, 9.72 ശതമാനം പലിശ,സിഡി പി ക്യു,ലണ്ടനിലെ മണിയടി, ഫെമാ നിയമത്തിന്റെ ലംഘനം,ഭരണഘടനയുടെ 293 (1) വകുപ്പ്,ഡോളര്‍ – രൂപ വ്യത്യാസം,എല്ലാം പരിശോധിക്കപ്പെടും.കിഫ്ബിയെക്കുറിച്ച് സംശയങ്ങളും ഉത്കണ്ഠയും ആക്ഷേപവും ഉന്നയിച്ച വരെയെല്ലാം […]

‘പ്രതിപക്ഷത്തോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുന്നു, ധനകാര്യ മന്ത്രി ചട്ടലംഘനവും നിയമ ലംഘനവും നടത്തി’, കിഫ്ബിയിൽ രമേശ് ചെന്നിത്തല

പ്രതിപക്ഷത്തോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുന്നു എന്നും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കുന്നു എന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. The post ‘പ്രതിപക്ഷത്തോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുന്നു, ധനകാര്യ മന്ത്രി ചട്ടലംഘനവും നിയമ ലംഘനവും നടത്തി’, കിഫ്ബിയിൽ രമേശ് ചെന്നിത്തല appeared first on Reporter Live.

ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ വിഡി സതീശന്‍; കൂടിയ തുകക്ക് കോടികളുടെ പണികള്‍ കൊടുക്കുന്ന കൂട്ടുക്കച്ചവടമാണെന്ന് ഹരീഷ് വാസുദേവന്‍

കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ അനധികൃതമായി സര്‍ക്കാര്‍ സഹായിക്കുകയാണെന്ന ആരോപണം ആവര്‍ത്തിച്ച് വിഡി സതീശന്‍ എംഎല്‍എ. സംസ്‌ക്കാരിക മേഖലയില്‍ ഊരാളുങ്കല്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജി എസ് ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ജി എസ് ടി വകുപ്പ് ഇറക്കിയിരിക്കുന്നതിനെ മുന്‍നിര്‍ത്തിയാണ് സതീശന്റെ ആരോപണം. ‘ഭരണഘടനയുടെ 243 ( G),243 ( W) എന്നീ വകുപ്പുകളും കേന്ദ്ര ജി എസ് ടി വകുപ്പ് പുറത്തിറക്കിയ 12/ 2017 വിജ്ഞാപനവും ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് സര്‍ക്കാര്‍ ഈ നടപടി […]

‘അപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷക്കാലം കേരളം കണ്ടത് ശിവശങ്കര്‍ ഭരണമായിരുന്നു’; എല്ലാം ചെയ്തത് ശിവശങ്കരന്‍, അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിഡി സതീശന്‍

സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും പരിഹസിച്ചവര്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് പരിഹസിച്ച് വിഡി സതീശന്‍ എംഎല്‍. പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുണ്ട്. സ്പ്രിംഗ്‌ളര്‍ വന്നില്ലെങ്കില്‍ കേരളത്തിന് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദം. എല്ലാം ചെയ്തത് ശിവശങ്കര്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം: സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും […]