Posts in category: Vedan
വേടന്റെ മാപ്പ് പറച്ചില്‍ പോസ്റ്റില്‍ ലൈക്ക് കൊണ്ട് ഐഖ്യദാർഢ്യം ; വിമർശനം ആളിപ്പടർന്നതോടെ അണ്‍ലൈക്ക് !

സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞുകൊണ്ടുള്ള മലയാളം റാപ്പര്‍ വേടൻ എന്ന ഹിരണ്‍ ദാസ് മുരളിയുടെ പോസ്റ്റില്‍ ലൈക്ക് അടിച്ച നടി പാര്‍വതി തിരുവോത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു . സ്ത്രീപക്ഷവാദ രാഷ്ട്രീയം ഏറ്റവും നന്നായി അറിയാവുന്ന ഒരു വ്യക്തി തന്നെ ഇത്തരമൊരു പോസ്റ്റില്‍ ലൈക്ക് ചെയ്തത് ശരിയായില്ലന്നാണ് ആരാധകരുൾപ്പടെ പറഞ്ഞത് . ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വേടന്റെ പോസ്റ്റില്‍ ചെയ്ത ലൈക്ക് പാര്‍വതി പിന്‍വലിച്ചു. ഡബ്ല്യു.സി.സി. അടക്കമുള്ള സ്ത്രീ സംഘടനകളുമായി നിരന്തരം ഇടപെടുന്ന […]

‘നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്’; ഹരീഷ് പേരടി

ഭക്ഷണം മോഷ്ടിച്ചതിൻ്റെ പേരിൽ നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണെന്നും വേടൻ സവർണ്ണനായിരുന്നെങ്കിൽ ധാരാളം ഇളവുകൾ ലഭിക്കുമായിരുന്നു എന്നും ഹരീഷ് പേരടി പറഞ്ഞു. The post ‘നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്’; ഹരീഷ് പേരടി appeared first on Reporter Live.

‘പല പുരുഷന്മാരും ചെയ്തത് തെറ്റാണെന്ന് സമ്മതിക്കില്ല, അതിനാലാണ് ലൈക്ക് ചെയ്തത്, ക്ഷമിക്കണം’; വേടൻ വിഷയത്തിൽ പാർവതി

താൻ എപ്പോഴും അതിജീവിച്ചവർക്കൊപ്പമാണ്. എല്ലാവരോടും മാപ്പപേക്ഷിക്കുന്നതായും പാർവതി പറഞ്ഞു. The post ‘പല പുരുഷന്മാരും ചെയ്തത് തെറ്റാണെന്ന് സമ്മതിക്കില്ല, അതിനാലാണ് ലൈക്ക് ചെയ്തത്, ക്ഷമിക്കണം’; വേടൻ വിഷയത്തിൽ പാർവതി appeared first on Reporter Live.

‘ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം?’ വേടനെതിരെ ലൈംഗിക ആരോപണത്തിൽ ചോദ്യവുമായി രേവതി സമ്പത്ത്

പാർവതി ചെയ്ത ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ് എന്നും രേവതി സമ്പത്ത് പറഞ്ഞു. The post ‘ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം?’ വേടനെതിരെ ലൈംഗിക ആരോപണത്തിൽ ചോദ്യവുമായി രേവതി സമ്പത്ത് appeared first on Reporter Live.

വേടനെതിരെ പ്രതിഷേധം ഇരമ്പുന്നു ; അയാളൊരു സോഷ്യല്‍ ക്രിമിനലാണ്; അതറിഞ്ഞപ്പോൾ വീഡിയോകൾ ഡിലീറ്റ് ചെയ്തു ; രൂക്ഷവിമർശനവുമായി രേവതി സമ്പത്ത് !

മലയാളികൾ വളരെ പെട്ടന്ന് ഏറ്റെടുത്ത ശബ്ദവും വാക്കുകളുമായിരുന്നു ഹിരൺ ദാസ് മുരളിയുടേത്. ഈ പേര് അധികം സുപരിചിതമാകില്ലെങ്കിലും വേടൻ എന്ന പേര് മലയാളികൾക്ക് പ്രിയങ്കരമായിരുന്നു. ‘Voice of Voiceless എന്ന റാപ്പ് ഗാനത്തിലൂടെ ശ്രദ്ധേയനാണ് വേടന്‍ എഴുതിയ വരികള്‍ പറയുന്നതത്രയും മണ്ണ് പൊന്നാക്കിയവന്റെയും , അരവയറായി കഴിയാന്‍ വിധിക്കപ്പെട്ടവന്റെതുമാണ് . ജാതി- വര്‍ണ വിവേചനത്തിനെതിരെ ആഞ്ഞടിക്കുന്ന വരികൾ ഏറ്റുപാടിയവർ ഏറെയാണ്. എന്നാൽ, ആ ചടുലമായ വരികൾ കുറിച്ച വിരലുകൾക്കെതിരെ ഇന്ന് നിരവധി പേരുടെ തൂലിക ഉയരുകയാണ്. മീടൂ […]

ചടുലമായ നിലപാടുകൾ വരികളിൽ മാത്രം പോരാ ജീവിതത്തിലും പാലിക്കപ്പെടണം ; ഇത് ഉളുപ്പില്ലായ്മയുടെ ഇരട്ടത്താപ്പ് ; വേടൻ വേട്ടക്കാരനായപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം !

ഹിരണ്‍ ദാസ് മുരളി എന്ന പേരിനേക്കാൾ മലയാളികൾക്ക് സുപരിചിതം വേദന എന്ന പേരിൽ അറിയപ്പെടുന്ന റാപ്പ് ഗായകനെയാണ് . ‘Voice of Voiceless എന്ന റാപ്പ് ഗാനത്തിലൂടെ ശ്രദ്ധേയനാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി . വേടൻ എഴുതിയ വരികള്‍ പറയുന്നതത്രയും മണ്ണ് പൊന്നാക്കിയവന്റെ, അരവയറായി കഴിയാന്‍ വിധിക്കപ്പെട്ടവന്റെയാണ് . ജാതി- വര്‍ണ വിവേചനത്തിനെതിരെ ആഞ്ഞടിക്കുന്ന വരികളാണ് വേടൻ എല്ലായിപ്പോഴും എഴുതുന്നത് . എന്നാൽ, ആ ചടുലമായ വരികൾ കുറിച്ച വിരലുകൾക്കെതിരെ ഇന്ന് നിരവധി പേരുടെ […]

‘സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തിലുണ്ടായ പിഴവുകളില്‍ ഖേദിക്കുന്നു, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു’; മാപ്പ് പറഞ്ഞ് വേടന്‍

മലയാളി റാപ്പര്‍ വേടനെതിരെ കഴിഞ്ഞ ദിവസമാണ് ലൈംഗിക പീഡനാരോപണം വന്നത്. ഇതേ തുടര്‍ന്ന് വേടന്‍ ഭാഗമായ മൂഹ്‌സിന്‍ പരാരിയുടെ പുതിയ മ്യൂസിക് വീഡിയോ ”ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചു. സംഭവത്തില്‍ വേടന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. തന്റൈ പെരുമാറ്റത്തില്‍ നിന്ന് സ്ത്രീകളോട് സംഭവിച്ച പിഴവുകളില്‍ ഖേദിക്കുന്നു. എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുകയും അതിന് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വേടന്‍ പറയുന്നത്. വേടന്റെ കുറിപ്പിലെ ചില ഭാഗങ്ങള്‍: ‘പ്രിയമുള്ളവരെ, തെറ്റ് തിരുത്താനുള്ള […]

റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം; ‘നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചുവെന്ന് മുഹ്‌സിന്‍ പരാരി

ദി റൈറ്റിംഗ് കമ്പനിയുടെ ബാന്നറില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ”ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചു. വീഡിയോയുടെ ഭാഗമായ റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം വന്നതിനെ തുടര്‍ന്നാണ് തീരുമാനം. മുഹ്‌സിന്‍ പരാരി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ‘നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍’ എന്നീ ആല്‍ബങ്ങളുടെ തുടര്‍ച്ചയായാണ് നേറ്റീവ് ഡോട്ടര്‍ എന്ന മ്യൂസിക് ആല്‍ബം ഒരുക്കാന്‍ തീരുമാനിച്ചത് എന്നാല്‍ മ്യൂസിക് വീഡിയോയുടെ ഭാഗമായ വേടനെതിരെ മീടു ആരോപണം വന്നതിനാല്‍ […]

‘ആരെയും ഉപദ്രവിച്ചിട്ടില്ല, ആ വ്യക്തിയെ അറിയാന്‍ ആഗ്രഹം’; ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി ‘വേടന്‍’

തനിക്ക് നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി മലയാളി റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. അറിഞ്ഞുകൊണ്ട് ഇതുവരെ ആരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയപ്പെടുന്ന വ്യക്തിയെ അറിയാന്‍ ആഗ്രഹിക്കുന്നെന്നും ഹിരണ്‍ദാസ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ മുന്നോട്ടു കൊണ്ടുവരാന്‍ ശ്രമിച്ചവരുടെ ഉദ്ദേശ ശുദ്ധി മനസിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. അസാധാരണമായ ചുരുക്കം ചില സാഹചര്യങ്ങള്‍ മാറ്റി വെച്ചാല്‍ സാധാരണമായ ഒരു ജീവിതം നയിക്കുന്ന ആളാണ് താനെന്നും ഹിരണ്‍ദാസ് പറഞ്ഞു. ഹിരണ്‍ദാസ് മുരളി പറയുന്നു: Women Against Sexual […]

‘നരബലി’; നായാട്ടിലെ വേടന്റെ പാട്ട്, വീഡിയോ

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിലെ നരബലി എന്ന ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്തു. മലയാളി റാപ്പറായ വേടനാണ് നരബലി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഏപ്രില്‍ 8നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിക്കുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം […]