തിരുവനന്തപുരം: കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള് രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്സിനേഷന് ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന് […]
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനേയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ‘ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ട്രോമ കെയര്‍ സെന്ററിന് പ്രത്യേക പ്രാധാന്യം നല്കി ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള […]
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. ആറംഗ സംഘമാണ് ഇന്ന് തിരുവനന്തപുരത് എത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും. ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സന്ദർശനം. ജില്ലകളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുത്ത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും. പത്തനംതിട്ട, കോട്ടയം ജില്ലകൾ നാളെയാണ് സന്ദർശനം. മറ്റന്നാൾ തിരുവനന്തപുരത്താണ് അവലോകനയോഗം ചേരുന്നത്. ആരോഗ്യമന്ത്രിക്ക് പുറമേ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥർ അവലോകന […]
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സിറോ പ്രവലന്‍സ് പഠനപ്രകാരം 44 ശതമാനം ആളുകള്‍ രോഗ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടെന്നും വാക്സിനേഷനില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ”വാക്സിന് നല്കുന്ന കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരളം സ്വീകരിച്ച രീതികള്‍ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യം. അടുത്ത മൂന്ന് ആഴ്ച നിര്‍ണായകമാണ്. പരമാവധി ആളുകളെ കുറച്ച് ചടങ്ങുകള്‍ നടത്തണം.” […]
തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്സിന് സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്സിന് […]
സംസ്ഥാനത്ത് വാക്സിന് ക്ഷാമത്തിന് താല്കാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിന് എത്തുന്ന പശ്ചാത്തലത്തിലാണ് ആശ്വാസം. കൊവിഷീല്‍ഡ് വാക്സിന് ഡോസുകളാണ് വിവിധ മേഖല കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. നാളെ മുതലായിരിക്കും വാക്സിന് വിതരണം ആരംഭിക്കുക. രണ്ട് ദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാക്സിനേഷന് നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ, ആരോഗ്യം,റവന്യൂ പൊലീസ് വകുപ്പുകള്‍ ഇടപെടമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്സിന് ഡോസ് തീര്‍ന്നതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു വാക്സിനേഷന് നടന്നിരുന്നത്. […]
ഈ ജില്ലകളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി സ്വകാര്യ ആശുപത്രികളില്‍ മാത്രമേ സ്ലോട്ട് നേടാനാകൂ. The post കടുത്ത വാക്സിന് ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് വിതരണം ചെയ്യാന്‍ വാക്സിനില്ല appeared first on Reporter Live.
സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന് നല്കാന് ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്സിന് നല്‍കാനായിരുന്നു ലക്ഷ്യം വച്ചത്. ഇതില്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്കാന് സാധിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും […]
സംസ്ഥാനത്തെ പലജില്ലകളിലും വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ മാസം 18 ന് ശേഷം സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് ലഭിച്ചിരുന്നു. ഈ വാക്സിന് കാര്യക്ഷമമായി വിതരണം ചെയ്യുകയുണ്ടായി. അതിനാല്‍ തന്നെ ഇന്ന് തിരുവനന്തപുരമുള്‍പ്പടെ പല ജില്ലകളിലും വാക്സിന് നല്കാനില്ലാത്ത സാഹചര്യമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പല ജില്ലകളിലും കൊവിഷീല്‍ഡ് വാക്സിന് സ്റ്റോക്ക് പൂജ്യമാണ്. പത്തനംതിട്ടയില്‍ കൊവാക്സിന്റെ 1000 ത്തോളം ഡോസ് ബാക്കിയുണ്ട്. സ്റ്റോക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രം നല്കുന്ന […]
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇടപെട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്നത്തിലിടപെട്ടത്. 16 വയസുകാരിയായ പെണ്‍കുട്ടിയെ നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്ക്കൊരു വീട്ടിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കൊവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ […]