Posts in category: vijay sethupathi
സെയില്‍സ്മാന്‍ മുതല്‍ സിമന്റ് കമ്പനിയില്‍ വരെ, ‘മക്കള്‍ സെല്‍വന്‍’ ചെയ്യാത്ത ജോലികള്‍ ഒന്നുമില്ല, ദി റിയല്‍ ഹീറോ!!

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്. നടനായും നിര്‍മ്മാതാവായും ഗാനരചയിതാവുായും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് താരം. അതും വളരെ ചുരുങ്ങിയ സമയ കൊണ്ട്. ‘സ്‌കൂളില്‍ നിന്ന് തന്നെ ശരാശരിയേക്കാള്‍ താഴെയുള്ള വിദ്യാര്‍ത്ഥി’ ആയിരുന്നു അദ്ദേഹം എന്നാണ് വിജയ് സേതുപതി തന്നെകുറിച്ച് പറയുന്നത്. കായികരംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പ്പര്യമില്ലായിരുന്നു. പതിനാറാമത്തെ വയസ്സില്‍, നമ്മാവറില്‍ ഒരു വേഷത്തിനായി അദ്ദേഹം ഓഡിഷന്‍ നടത്തി, പക്ഷേ […]

പൊലീസ് ലുക്കിൽ സൂരി, കൈ വിലങ്ങുമായി ‘വാദ്ധ്യാർ’ വിജയ് സേതുപതി; വെട്രിമാരന്റെ ‘വിടുതലൈ’ പോസ്റ്റർ

കൈവിലങ്ങുമായി ഇരിക്കുന്ന വിജയ് സേതുപതിയും തോക്കേന്തി പൊലീസ് യൂണിഫോമിൽ നിൽക്കുന്ന സൂരിയുമാണ് പോസ്റ്ററുകളിൽ ഉള്ളത്. The post പൊലീസ് ലുക്കിൽ സൂരി, കൈ വിലങ്ങുമായി ‘വാദ്ധ്യാർ’ വിജയ് സേതുപതി; വെട്രിമാരന്റെ ‘വിടുതലൈ’ പോസ്റ്റർ appeared first on Reporter Live.

മൊഴിമാറാന്‍ ഒരുങ്ങി ‘ലൗ’; നടന്‍ വിജയ് ‌സേതുപതി?

കൊവിഡ് റിലീസുകളില്‍ വളരെയധികം നിരൂപക പ്രശംസകള്‍ നേടുകയും ഷാങ്ഹായി ഫിലിം ഫെസ്റ്റിവലിലേക്ക് ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ചിത്രമാണ് ലൗ. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന. തമിഴിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയുമായി കരാര്‍ ഉറപ്പിച്ച ചിത്രത്തില്‍ വിജയ് സേതുപതിയായിരിക്കും പ്രധാന വേഷത്തിലെത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിക്കൊപ്പം മുന്‍നിര താരങ്ങളും ഉണ്ടാകുമെന്നാണ് സൂചന. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു ഫ്‌ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. അനൂപ്, ദീപ്തി ദമ്പതികളുടെ […]

ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ താന്‍ അലഞ്ഞിട്ടുണ്ട്; ആ അനുഭവങ്ങൾ

റിയല്‍ലൈഫിലും റീല്‍ ലൈഫിലും മറ്റ് അഭിനേതാക്കളിലില്ലാത്ത ഒരു ലാളിത്യവം വിനയവും വിജയ് സേതുപതിയില്‍ കാണാം. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. തന്റെ അനുഭവങ്ങളാണ് തന്നെ അത്തരത്തില്‍ രൂപപ്പെടുത്തിയതെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സിനിമയില്‍ അവസരത്തിനായി നടക്കുമ്പോള്‍ ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ താന്‍ അലഞ്ഞിട്ടുണ്ടെന്നും ആ അനുഭവത്തില്‍ നിന്നാണ് ആണ്ടവന്‍ കട്ടളെ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങളിലും എന്റെ ജീവിതത്തില്‍ നടന്ന […]

മലയാളത്തില്‍ തുടര്‍ന്ന് അഭിനയിക്കാൻ ആഗ്രഹമുണ്ട് ; മലയാളത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്; വിജയ് സേതുപതി

മാര്‍ക്കോണി മത്തായി ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാള സിനിമയിലേക്കെത്തിയത്. വിജയ് സേതുപതിയായിത്തന്നെ അഭിനയിച്ച ഈ ചിത്രത്തിന് ശേഷം ഇന്ദു വി എസ് സംവിധാനം ചെയ്ത മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് വിജയ് സേതുപതി. ഇപ്പോഴിതാ മലയാളത്തില്‍ തുടര്‍ന്ന് അഭിനയിക്കുന്നതിനെക്കുറിച്ചും മോളിവുഡിനോടുള്ള ഇഷ്ടത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടന്‍. അനുയോജ്യമായ കഥയും സമയവും ഒത്തുവന്നാല്‍ മലയാളത്തില്‍ തുടര്‍ന്ന് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മലയാള സിനിമയില്‍ നിന്ന് നിറയെ വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കും. എനിക്ക് മലയാളം നന്നായി സംസാരിക്കാനറിയില്ലെങ്കിലും പറയുന്നത് മനസ്സിലാക്കാം. ഭാര്യ ജെസി മലയാളിയാണ്. […]

സിനിമ എന്ന ചതിച്ചില്ല… അതു കൊണ്ട് തന്നെ സിനിമയോടുള്ള വിശ്വാസം വര്‍ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്യുകയും ചെയ്തു

മികച്ച നടനുള്ള ദേശീയ പുരസ്‌കാര നേട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഊണും ഉറക്കവും പോലും നഷ്ടപ്പെടുത്തി സിനിമയ്ക്കായി പ്രവര്‍ത്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. മക്കള്‍സെല്‍വന്റെ വാക്കുകള്‍ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും കരേറണമെന്ന ഉദ്ദേശത്തോടെയാണ് സിനിമയിലെത്തിയത്. സിനിമ എന്ന ചതിച്ചില്ല.അതു കൊണ്ട് തന്നെ സിനിമയോടുള്ള വിശ്വാസം വര്‍ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്യുകയും ചെയ്തു. സിനിമ എന്നെ എപ്പോഴാണ് കൈവിടുന്നത് അപ്പോഴാണ് വിശ്രമം. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി […]

അഭിനയ ജീവിതത്തിലെ ഏറ്റവും റിസ്‌ക്കിയായ കഥാപാത്രം വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചതിന് സംവിധായകനോട് നന്ദി പറഞ്ഞ് വിജയ് സേതുപതി

തെന്നിന്ത്യയില്‍ മുഴുവന്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച സഹ നടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്ക് ലഭിച്ചപ്പോള്‍ ആഘോഷമാക്കിയത് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെയാണ്. സൈഡ് റോളുകളിലൂടെ എത്തി പിന്നീട് തെന്നിന്ത്യയില്‍ തന്നെ ആരാധകരെ സൃഷിടിക്കാന്‍ താരത്തിനായി. മികച്ച പ്രകടനം കാഴ്ച്ച വെച്ച നിരവധി ചിത്രങ്ങള്‍ ചെയ്തെങ്കിലും സേതുപതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും റിസ്‌ക്കിയായ കഥാപാത്രമായ ശില്‍പയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. സൂപ്പര്‍ ഡീലക്സിലെ ശില്‍പ എന്ന ട്രാന്‍സ്ജന്റര്‍ കഥാപാത്രത്തിന് മികച്ച […]

പുരസ്‌കാര നിറവില്‍ മക്കള്‍ സെല്‍വന്‍; ‘സൂപ്പര്‍ ഡീലക്‌സ്’ സംവിധായകന് നന്ദി പറഞ്ഞ് സേതുപതി

അഭിനയം കൊണ്ടും വിനയം കൊണ്ടും പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടനാണ് വിജയ് സേതുപതി. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച സഹ നടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്ക് ലഭിച്ചപ്പോള്‍ ആഘോഷമാക്കിയത് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെയാണ്. തന്റെ അഭിനയ ജീവിതം സേതുപതി ആരംഭിച്ചത് 2004ലാണെങ്കിലും നാല് ചിത്രങ്ങളോളം ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തത്. മികച്ച പ്രകടനം കാഴ്ച്ച വെച്ച നിരവധി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും സേതുപതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും റിസ്‌ക്കിയായ കഥാപാത്രമായ ശില്‍പയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. […]

ധനുഷും മനോജ് വാജ്‌പേയിയും മികച്ച നടന്‍മാര്‍, നടി കങ്കണ; വിജയ് സേതുപതി മികച്ച സഹ നടന്‍

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മണികര്‍ണ്ണിക, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് പുരസ്‌കാരം ലഭിച്ചു. ധനുഷിനൊപ്പം ബോളിവുഡ് താരം മനോജ് ബാച്ചപൈയും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. വിജയ് സേതുപതിക്കാണ് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ഫീച്ചര്‍ […]

ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വേണം; മാസ്റ്ററിനെ പ്രശംസിച്ച് കാര്‍ത്തിക് നരേന്‍

വിജയ് നായകനായെത്തിയ ചിത്രം മാസ്റ്ററിനെയും ലോകേഷ് കനകരാജിനെയും പ്രശംസിച്ച് സംവിധായകന്‍ കാര്‍ത്തിക്ക് നരേന്‍. ജെഡി എന്ന കഥാപാത്രത്തെ വിജയ് ആയാസരഹിതമായി അവതരിപ്പിച്ചെന്നും ഇതു പോലെയുള്ള കഥാപാത്രങ്ങള്‍ ലോകേഷ് ഇനിയും സൃഷ്ടിക്കണമെന്നും കാര്‍ത്തിക്ക് നരേന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘നിഷ്‌കളങ്കനായ ജോണ്‍ ദുരൈരാജും അയാളുടെ മാസ്റ്റര്‍ വി സി സെല്‍വവും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി ഒരു പ്രീക്വല്‍ വേണം. ഒരാളുടെ മരണത്തിലും മറ്റേയാളുടെ ട്രാന്‍സ്‌ഫോര്‍മേഷനിലും അവസാനിക്കുന്ന ഒന്ന്’. വിജയ്യും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മാസ്റ്റര്‍. […]