Posts in category: Viral Video
‘ഡാന്‍സര്‍ ഡാഡി’; ചെന്നൈ ടെസ്റ്റിന് മുന്നോടിയായി മകള്‍ക്കൊപ്പം രെഹാനയുടെ ക്വാറന്റീന്‍, വീഡിയോ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന് മുന്നോടിയായിട്ടുള്ള ക്വാറന്റീന്‍ ദിനങ്ങള്‍ ആഘോഷമാക്കി ഇന്ത്യന്‍ ഉപനായകന്‍ അജിന്‍കെ രെഹാനെ. ഭാര്യ രാധിക തന്നെയാണ് മകള്‍ക്കൊപ്പമുള്ള രെഹാനയുടെ ക്വാറന്റീന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈ ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട്, ഇന്ത്യന്‍ താരങ്ങള്‍ ചെന്നൈയില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. View this post on Instagram A post shared by Radhika Rahane (@radhika_dhopavkar) പേസ് ബൗളറായ മുഹമ്മജ് സിറാജ്, ചേതേശ്വര്‍ പൂജാര തുടങ്ങിയവര്‍ ചെന്നൈയില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിന്റെ താരങ്ങളും കോച്ചിംഗ് […]

‘കേന്ദ്ര സര്‍ക്കാരേ, കര്‍ഷക നിയമത്തില്‍ നിന്ന് ഇതേ പോലെ റിവേഴ്‌സടിച്ചോളൂ’; പഞ്ചാബില്‍ നിന്ന് ഡല്‍ഹി അതിര്‍ത്തി വരെ പുറകോട്ട് ട്രാക്ടറോടിച്ച് കര്‍ഷകന്റെ പ്രതിഷേധം

പഞ്ചാബിലെ റസൂൽപൂർ ഫവാഹി ഗ്രാമവാസിയായ ഗുർചരൺ സിംഗ് ഡിസംബർ 28 ന് ആരംഭിച്ച ട്രാക്ടർ യാത്ര ജനുവരി 1നാണ് ഡൽഹിയിലെത്തിയത്. The post ‘കേന്ദ്ര സര്‍ക്കാരേ, കര്‍ഷക നിയമത്തില്‍ നിന്ന് ഇതേ പോലെ റിവേഴ്‌സടിച്ചോളൂ’; പഞ്ചാബില്‍ നിന്ന് ഡല്‍ഹി അതിര്‍ത്തി വരെ പുറകോട്ട് ട്രാക്ടറോടിച്ച് കര്‍ഷകന്റെ പ്രതിഷേധം appeared first on Reporter Live.

‘ദാദാ എന്റെ ഷൂ ലെയ്സ് കെട്ടിത്താ’, ഗ്രെയിം സ്മിത്തിന്റെ ലൈവില്‍ തലനീട്ടി കുഞ്ഞു മകന്‍; വൈറലായി വീഡിയോ

സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ ക്രിക്കറ്റര്‍ ഗ്രെയിം സ്മിത്തിന്റെ ലൈവില്‍ മകന്റെ സ്‌നേഹ പ്രകടനം. പാകിസ്ഥാന്‍-സൗത്ത് ആഫ്രിക്കയുമായി നടക്കുന്ന വിമണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നടക്കുന്ന ലൈവ് പ്രസ് കോണ്‍ഫറന്‍സിനിടെയാണ് മകന്‍ കയറി വരുന്നത്. ദാദാ എന്റെ ഷൂ ലെയ്‌സ് ഒന്ന് കെട്ടിത്തരുമോയെന്നായിരുന്നു മകന്റെ ചോദ്യം. വളരെ പതിയ ശബ്ദത്തിലായിരുന്ന ചോദ്യം പക്ഷേ മൈക്ക് പിടിച്ചെടുത്തു. തടസം നേരിട്ടതില്‍ കാണികളോട് ക്ഷമ ചോദിച്ച ശേഷം സ്മിത്ത് ഷൂ ലെയ്‌സ് കെട്ടികൊടുക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി […]

‘എല്ലാ പുരുഷന്‍മാരെയും തുല്യരായാണ് സൃഷ്ടിച്ചിരിക്കുന്നത്, അപ്പോള്‍ സ്ത്രീകളോ?’; കൊച്ചുമിടുക്കിയുടെ വീഡിയോ പങ്കുവെച്ച് റിമ കല്ലിങ്കല്‍

പാഠപുസ്തകത്തിലെ ചില കാര്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്. എല്ലാ പുരുഷന്‍മാരെയും തുല്യരായാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന പുസ്‌കത്തിലെ വാചകം വായിച്ച്, എന്തുകൊണ്ടാണ് സ്ത്രീകള്‍ തുല്യരല്ലാത്തതെന്ന ചോദ്യമാണ് കുട്ടി ചോദിക്കുന്നത്. നടി റിമ കല്ലിങ്കലാണ് തന്റെ ഫേസ്ബുക്കില്‍ തെരേസ എന്ന കൊച്ചു മിടുക്കിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ സ്റ്റഡീസ് പാഠ പുസ്തകം വായിച്ചപ്പോള്‍ തനിക്കുണ്ടായ ചില സംശയങ്ങള്‍ അമ്മയോട് പറയുകയാണ് തെരേസ. എന്താണ് മാന്‍മെയ്ഡ്? എന്തുകൊണ്ടാണ് മാന്‍മെയ്ഡ് എന്ന് പറയുന്നത്? എന്താണ് മനുഷ്യര്‍ ഉണ്ടാക്കിയതാണെന്ന് […]

കംഗാരുവിനെ വെച്ച് അലങ്കരിച്ച കേക്ക്, മുറിക്കാന്‍ വിസമ്മതിച്ച് രഹാനെ; വൈറല്‍ വീഡിയോ കാണാം

കംഗാരുവിന്റെ രൂപം വെച്ച് അലങ്കരിച്ച കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് അജിന്‍കെ രഹാനെ. അയല്‍ക്കാരും അടുത്ത ബന്ധുക്കളും ചേര്‍ന്നൊരുക്കിയ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രിസ്‌ബേനില്‍ ചരിത്രം വിജയം സ്വന്തമാക്കി പരമ്പര നേടിയ ടീമിനെ നയിച്ചത് രഹാനെയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യമായിട്ടാണ് ചടങ്ങ് നടന്നത്. ആഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ കൊണ്ടുവെച്ച കേക്കില്‍ കംഗാരുവിന്റെ രൂപം അലങ്കാരമായി വെച്ചിരുന്നു. ആസ്‌ട്രേലിയയുടെ ദേശീയ മൃഗമാണ് കംഗാരു. കൂടാതെ കംഗാരുക്കളെന്ന് ഓസീസ് ക്രിക്കറ്റ് ടീമിനെ അഭിസംബോധന ചെയ്യാറുമുണ്ട്. രെഹാനെ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു […]

ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിന് നേരെ സിറാജിന്റെ തീയുണ്ടകള്‍; വീഡിയോ കാണാം

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി മുഹമ്മദ് സിറാജ്. താരം എറിഞ്ഞ മികച്ച പന്തുകളുടെ വീഡിയോകള്‍ വൈറലാണ്. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലായി ആറ് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ […]

പന്തില്‍ നോക്കാതെ ലിയോണിനെ അടിച്ചു പറത്തി, ക്രിക്കറ്റ് ലോകം അമ്പരന്ന് സുന്ദറിന്റെ സിക്‌സര്‍; വീഡിയോ കാണാം

ബ്രിസ്‌ബേന്‍ ടെസ്റ്റിലെ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഏറ്റവും ചര്‍ച്ചയായത് വാഷിംഗ് ടണ്‍ സുന്ദര്‍-ഷാര്‍ദ്ദുള്‍ താക്കൂര്‍ സഖ്യത്തിന്റെ ബാറ്റിംഗ് ചെറുത്തു നില്‍പ്പാണ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ വെല്ലുന്ന പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്. കരിയറിലെ ആദ്യ ഇന്നിംഗ്‌സിനിറങ്ങിയ സുന്ദറിന്റെ ബാറ്റിംഗ് അവശ്വസിനീയമായിരുന്നു. നേഥന്‍ ലിയോണിനെതിരെ സുന്ദര്‍ അടിച്ച സിക്‌സറും വാര്‍ത്തയായി കഴിഞ്ഞു. പന്തില്‍ പോലും നോക്കാതെ ലിയോണിനെ സുന്ദര്‍ അതിര്‍ത്തി കടത്തിവിട്ടു. നേരത്തെ ഓസീസിന്റെ മൂന്ന് നിര്‍ണായക വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട താരമാണ് […]

പതിവു രീതിയില്‍ കണ്ണുരുട്ടി, പിന്നീട് പന്ത് നിലതൊട്ടിട്ടില്ല; വൈറലായി ശ്രീശാന്ത്, വീഡിയോ

ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ പതിവുരീതിയാണ്. പ്രകോപനത്തിലൂടെ മാനസിക മുന്‍തൂക്കം നേടി വിക്കറ്റെടുക്കുന്ന രീതിയില്‍ ഏറെക്കുറെ വിജയിക്കുന്ന വ്യക്തി കൂടിയാണ് താരം. എന്നാല്‍ പതിവ് രീതി ഇത്തവണ മടങ്ങി വരവില്‍ ശ്രീശാന്തിന് ഗുണകരമായില്ല. സയിദ് മുഷ്താഖലി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവതാരം ജൈസ്വാളിനെതിരായ ശ്രീശാന്തിന്റെ സ്ലഡ്ജാണ് പാളിപ്പോയത്. ആറാമത്തെ ഓവര്‍ എറിയാന്‍ ശ്രീശാന്തെത്തുന്നു. ആദ്യ പന്ത് ക്രീസില്‍ നിന്ന് മുന്നോട്ട് കയറി അടിക്കാന്‍ ജൈസ്വാളിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് സഞ്ജുവിന്റെ കൈകളില്‍ സുരക്ഷിതം. […]

‘കുടയല്ല വടി!’; പൊട്ടിച്ചിരിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്, വീഡിയോ കാണാം

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി രസകരമായ ഒരു വീഡിയോ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. വയോധികരായ ദമ്പതികള്‍ വീട്ടുമുറ്റത്തിരുന്ന് സംസാരിക്കുന്ന വീഡിയോ കണ്ടാണ് ജഗതി പൊട്ടിച്ചിരിച്ചത്. ഭര്യ കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് ഓരേ കാര്യം ആവര്‍ത്തിച്ച് പറയുകയും ഒടുവില്‍ ഭാര്യ ദേഷ്യപ്പെടുന്നതുമാണ് വീഡിയോ. ഇത് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘തെങ്ങേലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരണം’ എന്നാണ് അമ്മൂമ്മ ചോദിക്കുന്നത്. ‘എന്നാതാരാന്‍’ എന്ന് അപ്പൂപ്പന്‍ മറു ചോദ്യം ചോദിച്ചു. വീണ്ടും അമ്മൂമ്മ വളം […]

കണ്ണീരണിഞ്ഞ ശ്രീശാന്തിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കേരളത്തിന് ഇന്ന് മുംബൈ പരീക്ഷണം

മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ കേരളത്തിന് ഇന്ന് മുംബൈ കടമ്പ. വൈകീട്ട് 7.30നാണ് മത്സരം. ആദ്യ കളിയില്‍ പുതുച്ചേരിക്കെതിരെ നേടിയ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് സഞ്ജു സാംസണും കൂട്ടരുമിറങ്ങുക. അതേസമയം ഡല്‍ഹിയോട് വമ്പന്‍ പരാജയം വഴങ്ങിയതിന്റെ ക്ഷീണം മാറ്റാനാവും മുംബൈയുടെ ശ്രമം. മുംബൈ, പുതുച്ചേരി എന്നിവരെ കൂടാതെ ഹരിയാന, ഡല്‍ഹി ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം തിരികെയെത്തിയ ശ്രീശാന്തിലായിരിക്കും ഇന്നും ആരാധകരുടെ കണ്ണുകള്‍. ആദ്യ മത്സരത്തില്‍ ശ്രീശാന്തിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു. […]