Posts in category: VISMAYA DEATH
‘സ്ത്രീധന നിരോധനനിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല?’; സര്‍ക്കാരിനോട് ഹൈക്കോടതി

നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. The post ‘സ്ത്രീധന നിരോധനനിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല?’; സര്‍ക്കാരിനോട് ഹൈക്കോടതി appeared first on Reporter Live.

ആളൂരിനും കഴിഞ്ഞില്ല; കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം നിഷേധിച്ച് കോടതി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. അഡ്വ ആളൂരായിരുന്നു കിരണിന്റെ ജാമ്യത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. ജൂണ്‍ മൂന്നിനാണ് ജാമ്യാപേക്ഷ സംബന്ധിച്ച വാദം കോടതിയില്‍ നടന്നത്. കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയ്ക്ക് ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ആളൂര്‍ വാദിച്ചു. പൊലീസ് മനപ്പൂര്‍വം കള്ളക്കേസില്‍ കുടക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യാ കേസുകളുണ്ടായെങ്കിലും ഇത്രയും ശുഷ്‌കാന്തി അതിലൊന്നും കാണിച്ചിട്ടില്ല. […]

‘പൊലീസിന് അമിതാവേശം’; വിസ്മയ കേസില്‍ കിരണിന് വേണ്ടി അഡ്വ ആളൂര്‍ കോടതിയില്‍

കൊലത്ത്് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷയ്ക്ക് വേണ്ടി ഹാജരായി അഡ്വ. ബിഎ ആളൂര്‍. കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റി. കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയ്ക്ക് ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ആളൂര്‍ വാദിച്ചു. പൊലീസ് മനപ്പൂര്‍വം കള്ളക്കേസില്‍ കുടക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യാ കേസുകളുണ്ടായെങ്കിലും ഇത്രയും ശുഷ്‌കാന്തി അതിലൊന്നും കാണിച്ചിട്ടില്ല. ഈ കേസില്‍ പൊലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധന പീഢനം ചുമത്താവുന്ന കുറ്റമാണിതെന്നും ആളൂര്‍ വാദിച്ചു. […]

കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങില്ല; അന്വേഷണ സംഘത്തിന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നിര്‍ദ്ദേശം

വിസ്മയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കിരണ്‍കുമാറിനെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത വിധം പൂട്ടാന്‍ അന്വേഷണ സംഘത്തിന് ഐജിയുടെ നിര്‍ദ്ദേശം. 90 ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ കിരണ്‍ കുമാറിനെ ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസില്‍ കൊണ്ടു വന്ന് ചോദ്യം ചെയ്തു. കിഴക്കേ കല്ലട രണ്ടു റോഡിനു […]

സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്ന് വെക്കണം: വികാരനിര്‍ഭരനായി ഗവര്‍ണര്‍

സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ പല മേഖലകളിലും മുന്നിലായ കേരളത്തില്‍ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളില്‍ മാത്രമാണ് പിന്നിലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറ്ഞ്ഞു. ‘സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണം […]

സ്ത്രീധന പീഡനം: ‘എല്ലാം പൊലീസിന് വിട്ടുകൊടുക്കേണ്ടതില്ല’; പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യം ധരിപ്പിക്കുമെന്നും സുരേഷ് ഗോപി

കൊല്ലം: സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി എംപി. സാമൂഹ്യനീതി വകുപ്പ് നടപടികള്‍ക്ക് മുന്‍കൈ എടുക്കണമെന്നും എല്ലാം പൊലീസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വൈകിട്ടോടെയാണ് അദ്ദേഹം കൊല്ലത്ത് എത്തി വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്. നവോത്ഥാനം ഒക്കെ ഏതു […]

കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും കാറും കേസില്‍ തൊണ്ടി മുതലാവും; ലോക്കര്‍ സീല്‍ ചെയ്തു

വിസ്മയയുടെ മരണത്തില്‍ അന്വേഷണം നടക്കവെ പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് സീല്‍ ചെയ്തു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും കാറും കേസില്‍ തൊണ്ടി മുതലാവും. കേസുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. കിരണ്‍ കുമാറിനെ ക്‌സറ്റഡിയില്‍ വേണമെന്നുള്ള ആവശ്യം ഇന്ന് പൊലീസ് കോടതിയില്‍ ഉന്നയിക്കും.ഒപ്പം ജനുവരി രണ്ടാം തിയതി പൊലീസ് ഒത്തുതീര്‍പ്പാക്കിയ കിരണിനെതിരെയുള്ള അടിപിടി കേസ് വീണ്ടും അന്വേഷിക്കണമെന്ന പരാതി ഇന്ന് രേഖാമൂലം […]

‘സ്വര്‍ണ്ണ പരസ്യം ചെയ്തത് കൊണ്ട് വിസ്മയയുടെ മരണത്തില്‍ വേദനിക്കാന്‍ ജയറാമിന് അവകാശമില്ലേ?’; ട്രോളുകള്‍ക്കെതിരെ സുരേഷ് ഗോപി

കൊല്ലം സ്വദേശിയായ വിസ്മയയുടെ മരണത്തിന് പിന്നാലെ നടന്‍ ജയറാം പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് സ്ത്രീധന പ്രശ്‌നം മൂലം ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ ജയറാം കുറിച്ച വാക്കുകള്‍. ഇതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മകള്‍ മാളവികയ്‌ക്കൊപ്പം ജയറാം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യമാണ് താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇപ്പോള്‍ നടനും എംപിയുമായ സുരേഷ് ഗോപി ജയറാമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. സ്വര്‍ണ്ണ പരസ്യത്തില്‍ […]

‘ആ കുട്ടി ഒന്നെന്നെ വിളിച്ചിരുന്നെങ്കില്‍, അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്തേനെ…’ വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

വിസ്മയയുടെ മരണത്തില്‍ വൈകാരികമായി പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട കാര്യമില്ലെന്നും വിസ്മയ ഒരുവട്ടം തന്നെ വിളിച്ച് ഈ പ്രശ്‌നം സംസാരിച്ചിരുന്നെങ്കില്‍ താന്‍ ഇടപെട്ടേനെ എന്നും സുരേഷ് ഗോപി പറഞ്ഞു. സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിസ്മയയുടെ സഹോദരന്‍ വിജിത്തുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘ഞാന്‍ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി ഒന്ന് എന്നെ വിളിച്ചു കൂടായിരുന്നോ. ആരൊക്കെയോ വിളിക്കുന്നു. […]

‘സ്ത്രീധനത്തിനെതിരെ ശക്തമായ നിയമവും പഴുതുകളില്ലാത്ത നടപടിയും വേണം’; ഗിന്നസ് പക്രു

കഴിഞ്ഞ ദിവസം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിസ്മയയുടെ മരണത്തില്‍ തന്റെ പ്രതികരണം അറിയിച്ച് നടന്‍ ഗിന്നസ് പക്രു. സ്ത്രീധനം മാതാപിതാക്കള്‍ തീരുമാനിക്കണം. വാങ്ങിക്കുന്നവരെ സമൂഹം കുറ്റപ്പെടുത്തുകയും അവരെ ശിക്ഷിക്കാന്‍ കൃത്യമായ നിയമ നടപടിയും വേണമെന്നാണ് പക്രു ഫേസ്ബു്ക്കില്‍ കുറിച്ചത്. ‘കൊടുക്കില്ലെന്ന് മാതാപിതാക്കളും വാങ്ങുന്നോന്റെ ഒപ്പം പോവില്ലെന്ന് കുട്ട്യോളും, വാങ്ങില്ലെന്ന് ചെക്കനും, അറിഞ്ഞാല്‍ അയ്യേ നാണക്കേടെന്നു സമൂഹവും. ഒപ്പം ശക്തമായ നിയമവും. പഴുതുകളില്ലാത്ത നടപടിയും വേണം. സ്ത്രീ തന്നെ ധനം. ആദരാഞ്ജലികള്‍ മോളെ’ […]