Posts in category: VK Ibrahimkunj
ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ്; ജില്ല വിട്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി

കേസിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാനാകില്ല എന്ന് കോടതി നിരീക്ഷിച്ചു. The post ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ്; ജില്ല വിട്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി appeared first on Reporter Live.

പാലാരിവട്ടം മേൽപ്പാലം അഴിമതികേസ് : പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്

ഗൂഢാലോചന, അഴിമതി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നിങ്ങനെയാണ് കുറ്റങ്ങൾ ചുമത്തുക. The post പാലാരിവട്ടം മേൽപ്പാലം അഴിമതികേസ് : പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് appeared first on Reporter Live.

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി തള്ളി

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തളളി. തിരുവനന്തപുരത്ത് പോവാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മുപ്പതാം തിയ്യതി തിരുവനന്തപുരത്ത് നിയമസഭാ അഷുറന്‍സ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കണം, തനിക്ക് അനുവദിച്ച ക്വാട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കണം, രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടു രേഖപ്പെടുത്തണം. ഈ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹര്‍ജി നല്‍കിയത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ ക്വാട്ടേഴ്‌സ് […]

‘കുഞ്ഞും വേണ്ട മകനും വേണ്ട’; എതിര്‍പ്പുമായി മുസ്ലീം ലീഗ് കളമശ്ശേരി മണ്ഡലം കമ്മിറ്റിയും എറണാകുളം ജില്ലാ കമ്മിറ്റിയും

കളമശ്ശേരി സിറ്റിങ്ങ് എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞിന്റേയും മകന്റേയും സ്ഥാനാര്‍ഥിത്വ നീക്കങ്ങള്‍ക്കെതിരെ മുസ്ലീം ലീഗില്‍ കടുത്ത എതിര്‍പ്പ്. ഇബ്രാഹിം കുഞ്ഞിനോയോ മകന്‍ അബ്ദുള്‍ ഗഫൂറിനെയോ മത്സരിപ്പിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയു കളമശ്ശേരി മണ്ഡളം കമ്മിറ്റിയും രംഗത്തെത്തി. ഇവര്‍ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യത കുറവാണെന്ന് നേതാക്കള്‍ ലീഗ് യോഗത്തില്‍ പറഞ്ഞു. വികെ ഇബ്രാഹിംകുഞ്ഞിന്റേയും മകന്റേയും സ്ഥാനാര്‍ഥിത്വം മറ്റ് മണ്ഡലങ്ങളിലും ബാധിക്കുമെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗിനു […]

22 കോടി അധികചെലവ്; അഞ്ചരമാസത്തെ ഗതാഗതദുരിതം; ഒടുവില്‍ ആഘോഷങ്ങളില്ലാതെ പാലാരിവട്ടം പാലം തുറക്കുന്നു; രണ്ടര മാസം മുന്‍പ് തീര്‍ത്തതില്‍ അഭിമാനമെന്ന് സുധാകരന്‍

പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നും പൂര്‍ത്തിയായ പാലം ഞായറാഴ്ച മന്ത്രിയും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക […]

‘ജാമ്യത്തിനായി കോടതിയെ കബളിപ്പിച്ചതായി തോന്നുന്നു’; ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

മുസ്ലിം ലീഗ് എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഗുരുതര അസുഖമുണ്ടെന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ‘ജാമ്യം വ്യവസ്ഥയില്‍ ഇളവ് തേടി നിങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നു. നേരത്തെ ജാമ്യം തന്നെ […]

ഇബ്രാഹിം കുഞ്ഞിന് പകരം ടിഎ അഹമ്മദ് കബീര്‍?; ലീഗില്‍ ആലോചനകള്‍ സജീവം

കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് പകരം കളമശേരിയില്‍ നിലവിലെ മങ്കട എംഎല്‍എ അഹമ്മദ് കബീറിന്റെ പേര് മുസ്‌ലിം ലീഗില്‍ സജീവം. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാവുമെന്ന് ജില്ലയിലെ ലീഗ് നേതൃത്വം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിച്ചാല്‍ പാലാരിവട്ടം കേസ് തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണ വിഷയമാവുമെന്നും അത് ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കാര്യമായി ബാധിക്കുമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ധരിപ്പിച്ചിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ച ക്ഷീണം തന്നെ ഇത് […]

കളമശ്ശേരി മണ്ഡലത്തില്‍ എഎ റഹീമിനൊപ്പം പൊതുസ്വതന്ത്രനും പരിഗണനയില്‍

കോതമംഗലം സ്വദേശിയും കേരള ഹജ്ജ് കമ്മറ്റി അംഗവുമായ എംഎസ് അനസിനാകും അങ്ങനെയെങ്കിൽ നറുക്ക് വീഴുക. മണാറ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ അനസ് ഇടതുപക്ഷ സഹയാത്രികനാണ്. The post കളമശ്ശേരി മണ്ഡലത്തില്‍ എഎ റഹീമിനൊപ്പം പൊതുസ്വതന്ത്രനും പരിഗണനയില്‍ appeared first on Reporter Live.

ജാമ്യ വ്യവസ്ഥ ലംഘിച്ച് വികെ ഇബ്രാഹിംകുഞ്ഞ് പാണക്കാടെത്തി; വാര്‍ത്തയായതിന് പിന്നാലെ പെട്ടെന്ന് മടങ്ങി

മലപ്പുറം: പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥ ലംഘിച്ച് പാണക്കാടെത്തി തങ്ങളെ കണ്ടു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന ജാമ്യ വ്യവസ്ഥ നിലനില്‍ക്കെയാണ് അദ്ദേഹം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് പാണക്കാടേക്ക് പോയത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് പാണക്കാടെത്തിയത്. മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരെ വിട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മുസ്ലീം ലീഗ് ദേശീയ […]

‘എല്ലാം നിങ്ങള്‍ കാണാന്‍ പോകുകയാണ്’; അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ പല മാറ്റങ്ങളുമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എന്താണ് സംഭവമെന്ന് താന്‍ ഇപ്പോള്‍ എടുത്തു പറയുന്നില്ലെന്നും ഒരു സൂചന നല്‍കാന്‍ മാത്രമേ കഴിയൂ എന്നും കുഞ്ഞാലിക്കുട്ടി മാദ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തില്‍ ഭരണമാറ്റമുണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ലീഗ് നേതാവ് പറഞ്ഞു. ഒരു കാര്യത്തേക്കുറിച്ച് ഞാന്‍ പറയുന്നില്ല. പറയേണ്ടവര്‍ പറയട്ടെ. പക്ഷെ, പല മാറ്റങ്ങളും കേരളത്തില്‍ അടുത്ത ദിവസങ്ങളിലുണ്ടാകും. എല്ലാം നിങ്ങള്‍ കാണാന്‍ പോകുകയാണ്. കാരണം അടുത്ത […]