Posts in category: vt balram
സ്കൂൾ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ സംവിധാനം, യുഎപിഎ; കള്ളനോട്ടടി പരമ്പരയായി തുടരുന്നു; വി.ടി ബൽറാം

കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകൻ അടക്കമുള്ള കള്ളനോട്ട് സംഘം പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് വി.ടി ബൽറാം. സ്കൂൾ വിദ്യാർത്ഥികളെപ്പോലും “വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്” അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ ‘ജാഗ്രത’ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കൊടുങ്ങല്ലൂർ സ്വദേശികളായ ബിജെപി പ്രവർത്തകൻ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് കള്ളനോട്ടടിച്ച കേസിൽ പിടിയിലായത്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശത്ത് […]

‘ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് വിടി ബല്‍റാം

വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി ബല്‍റാം പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വിടി ബല്‍റാമിന്റെ പ്രതികരണം. നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം ‘നിയമസഭയിലെ വസ്തുവകകള്‍ പൊതുമുതലല്ല, അത് തല്ലിത്തകര്‍ത്തതില്‍ […]

‘ബല്‍റാമിന്‍റെ വായില്‍ പച്ചരി, പച്ചക്കള്ളം പറഞ്ഞത് എകെജി അല്ലാത്തതിനാല്‍ മിണ്ടിയിട്ടില്ല’; ഇരുവരും ഇതുവരെ പറഞ്ഞതിന്‍റെ നിജസ്ഥിതി ഊഹിക്കാമെന്ന് സുദീപ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമും ഹോട്ടലിലിരുന്ന സംഭവത്തില്‍ പ്രതികരണവുമായി മുന്‍ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ്. രമ്യയും ബൽറാമും സംഘവും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഹോട്ടലിൽ ഇരുന്നത്. ആ നിയമലംഘനത്തെ മാന്യമായാണ് ആ യുവാവ് ചോദ്യം ചെയ്തത്. തുടർന്ന് രമ്യ-ബൽറാം സംഘത്തിൻ്റെ കൂട്ടാളികൾ ആ യുവാവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതെല്ലാം വീഡിയോയിൽ നിന്ന് പകൽ പോലെ വ്യക്തമാണെന്നിരിക്കെ രമ്യ ഹരിദാസ് പച്ചക്കള്ളം പറയുകയാണെന്നും അതിന് വിടി […]

‘വാഴയിലയില്‍ ബിരിയാണി’ പരാമര്‍ശം; എംഎല്‍എ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; മറുപടിയുമായി അന്‍വര്‍

വാഴയിലയില്‍ ബിരിയാണി പരാമര്‍ശത്തില്‍ എംഎല്‍എ പദവിയുടെ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആവശ്യത്തിന് മറുപടിയുമായി പിവി അന്‍വര്‍. കള്ളപ്പരാതി കൊടുക്കും മുന്‍പ് എംപിയുടെ നിലവാരം കാണിക്കണമെന്ന് രമ്യ ഹരിദാസിനോട് ആദ്യം പോയി പറയൂ, എന്നിട്ട് തന്റെ അടുക്കല്‍ വരൂയെന്നാണ് അന്‍വര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയ മറുപടി. രമ്യ ഹരിദാസിനെയും വിടി ബല്‍റാമിനെയും പരോക്ഷമായി പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പിവി അന്‍വര്‍- കോണ്‍ഗ്രസ് വാക്‌പോരുകള്‍ക്ക് കാരണമായത്. പിവി അന്‍വറിന്റെ പോസ്റ്റ് ഇങ്ങനെ: ”ഈ കോവിഡ് കാലത്ത് പ്രത്യേകതരം ‘വാഴയെ […]

‘എല്ലാം വീഡിയോയില്‍ വ്യക്തം; എന്നിട്ടും കയറി പിടിച്ചെന്ന വാദം’; പ്രതികരിച്ച യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന രമ്യ ഹരിദാസിനെതിരെ സോഷ്യല്‍മീഡിയ

താന്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പുറത്തുവിട്ട യുവാവിനെ രമ്യ ഹരിദാസ് എംപി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. കോളേജ് വിദ്യാര്‍ഥിയായ യുവാവ് പൊതുയിടത്തില്‍, അതും പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുറ്റും നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരു എംപിയെ കയറി പിടിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. പുറത്തുവന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടു, എന്നിട്ടും യുവാവ് തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചെന്ന നുണ എന്തിനാണ് രമ്യ പറയുന്നതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു. സിന്ധു ജയകുമാര്‍ […]

‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’; ഇന്നലെ പച്ചരിയെങ്കില്‍ ഇന്ന് സൈബറിടം നിറച്ച് ബിരിയാണി ട്രോളുകള്‍

അതേസമയം ലോക്ക്ഡൗണ്‍ ലംഘനം ചര്‍ച്ചയാക്കിയ ഡെലിവറി ബോയ്‌ക്കെതിരെയും വ്യാപകമായി ട്രോളുകള്‍ സൈബര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇത്തരം ട്രോളുകളാണ് പ്രചാരം നേടുന്നത്. The post ‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’; ഇന്നലെ പച്ചരിയെങ്കില്‍ ഇന്ന് സൈബറിടം നിറച്ച് ബിരിയാണി ട്രോളുകള്‍ appeared first on Reporter Live.

‘ദൈബത്തിനറിയാം’; വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം

ക്ഷേത്രമതിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമെന്ന് വിളിക്കുന്ന പോസ്റ്റര്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദൈബത്തിനറിയാം എന്ന് വീണ്ടും പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്. The post ‘ദൈബത്തിനറിയാം’; വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം appeared first on Reporter Live.

‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’; കരുവന്നൂര്‍ തട്ടിപ്പിലും സിപിഐഎമ്മിനെ ട്രോളി ബല്‍റാം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ക്കെതിരായ സിപിഐഎം നടപടിയെ പരിഹസിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം. തട്ടിപ്പില്‍ ആരോപണവിധേയരായവരെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു ബല്‍റാമിന്റെ ട്രോള്‍ പ്രതികരണം. ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടായിരുന്നു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിടി ബല്‍റാമിന്റെ പരിഹാസം. അതേസമയം, ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട ആറു പാര്‍ട്ടി അംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്ന് സിപിഐഎം നേരത്തെ അറിയിച്ചിരുന്നു. ഇവരെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയേക്കുമെന്നാണ് വിവരം. നാളെ […]

‘തനി ഗുണ്ടായിസം, അപായപ്പെടുത്തുമെന്ന് ഭീഷണി, പേടിയുണ്ട് ; എംപിക്കും കൂട്ടര്‍ക്കുമെന്തേ വേറെ നിയമങ്ങള്‍’; വീഡിയോ പകര്‍ത്തിയ യുവാക്കള്‍

രമ്യാ ഹരിദാസ് എംപിയുടെ ലോക്ഡൗണ്‍ ലംഘനങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന എംപി തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശരിയല്ലെന്നും അതാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും യുവാക്കളിലൊരാള്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടതിന് പിന്നാലെ തങ്ങളെ അപായപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും കാണിച്ചു തരാമെന്ന് പറഞ്ഞ് തന്റെ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് നിന്ന് പോയതെന്നും യുവവ് പറഞ്ഞു. […]

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും; ഹോട്ടലിനുള്ളില്‍ ഭക്ഷണം; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നേരെ കയ്യേറ്റശ്രമം

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് നല്‍കുന്ന വിശദീകരണം. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നെന്നും രമ്യ […]