തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആരൊക്കെ മത്സരത്തിനിറങ്ങും എന്നത് കേരളം ശ്രദ്ധിക്കുന്ന ഒന്നാണ്. ബിജെപി കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയായതിനാലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ വികെ പ്രശാന്ത് തന്നെയാണ്. ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷുമാവും. ഇരുവരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറ്റുന്നു. അതിനാല്‍ യുവ നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിച്ച് വികെ […]
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ തിരുവനന്തപുരത്ത് വലിയ മുന്നൊരുക്കങ്ങളാണ് മൂന്ന് മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ സിപിഐഎമ്മിന്റെ യുവമുഖമായ വികെ പ്രശാന്തിനെതിരെ ജനകീയരായ യുവ സ്ഥാനാര്‍ത്ഥികളെത്തന്നെ ഇറക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ പിസി വിഷ്ണുനാഥിനെ ഇറക്കുന്ന കാര്യമാണ് കോണ്‍ഗ്രസിന്റെ ആലോചന. വിഷ്ണുനാഥിനൊപ്പം ജ്യോതി കുമാറിന്റെയും പേരും ഉയര്‍ന്നുവരുന്നുണ്ട. എന്നാല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാവാത്തതിനാല് ഇതില്‍ മാറ്റം വരാനും സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പൂജപ്പുരയില്‍ മികച്ച വിജയം നേടിയ വിവി രാജേഷിനെ വട്ടിയൂര്‍ക്കാവില്‍ ഇറക്കുമെന്നാണ് ബിജെപി […]
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇതിനായി പ്രാരംഭഘട്ട ആലോചനകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ ഇക്കുറി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാനാധ്യക്ഷനുമായ പികെ കൃഷ്ണദാസിനെ ഇറക്കിയേക്കുമെന്ന് സൂചന. നേരത്തെ വട്ടിയൂര്‍ക്കാവ് വിവി രാജേഷിന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഈ ചര്‍ച്ചകളില്‍ പിന്നീട് പുരോഗതിയുണ്ടായില്ലെന്നാണ് വിവരം. തിരുവനന്തപുരത്ത് ബിജെപി വളരെയേറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എയായ സിപിഐഎമ്മിന്റെ വികെ പ്രശാന്ത് തന്നെയാവും ഇക്കുറി പ്രധാന എതിരാളി. ലോക്സഭാ തെരഞ്ഞെടുപ്പിന് […]
യുഡിഎഫ് സ്ഥാനാര്‍ഥിയായ കെഎസ് വിനുവാണ് രണ്ടാം സ്ഥാനത്ത്. വാര്‍ഡില്‍ സിപിഐ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. The post കട്ടലോക്കല് 2020: പൂജപ്പുരയില്‍ വിവി രാജേഷ് ജയിച്ചു appeared first on Reporter Live.
തിരുവനന്തപുരം കോര്പറേഷന് തെരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫ് ബിജെപിയുടെ നിഴലായി മാറിയെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി. എല്‍ഡിഎഫിന്റെ നിഴലായാണ് യുഡിഎഫ് മാറിയിരിക്കുന്നതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും കോര്പറേഷന് സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷ് പറഞ്ഞു. ബിജെപിയ്ക്ക് ജയസാധ്യതയുള്ള വാര്‍ഡുകളില്‍ മുസ്ലീം സംഘടനകളുടെ സഹായത്തോടെ എല്‍ഡിഎഫിനെ സഹായിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. 21 വാര്‍ഡുകളില്‍ ഇത്തരത്തില്‍ ധാരണയുണ്ട്. ബിജെപി വരാതിരിക്കാനുള്ള ഒരു കണ്സോളിഡേഷനുവേണ്ടിയുള്ള ഒരു ശ്രമം എല്‍ഡിഎഫും യുഡിഎഫും നടത്തുന്നുണ്ട്. ലീഗും ചില തീവ്രവാദസംഘടനകളുമാണ് അതിന് […]
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് കൂടിയായ വിവി രാജേഷ് നാമ നിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്നത് 1,08,80,660 രൂപ യുടെ സ്വത്ത് വിവരങ്ങള്‍. 90 ലക്ഷം രൂപയുടെ സ്വവാര സ്വത്തുണ്ടെന്നാണ് വിവി രാജേഷ് കാണിച്ചിരിക്കുന്നക്കുന്നത്. ഇത് സ്വയാര്ജിതമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ.ുടെ പേരില്‍ കടയ്ക്കലില്‍ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ഷിക ഭൂമിയുണ്ട്.ഭാര്യയുടെ 9.60 ലക്ഷം രൂപയുടെ ആഭരണങ്ങള്‍. ഇരുവരുടേയും സംയുക്ത അക്കൗണ്ടില്‍ 20860 രൂപയുണ്ട്. ഇതൊക്കെയാണ്ജംഗമ സ്വത്ത്. ഇതിന് പുറമേ ഇരുവരുടേയും […]
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി പ്രമുഖ സ്ഥാനാര്‍ത്ഥി വിവി രാജേഷിനെതിരെ പരാതിയുമായി സിപിഐ. പൂജപ്പുര വാര്‍ഡിലാണ് വിവി രാജേഷ് മത്സരിക്കുന്നത്. രണ്ട് വോട്ടര്‍ പട്ടികയില്‍ ഒരോ സമയം പേരുണ്ടെന്ന വിവരം മറച്ചുവെച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി ആര് അനില്‍ പറഞ്ഞു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരിയായ കളക്ടര്‍ പരാതി നല്‍കുമെന്നും അനില്‍ പറഞ്ഞു. നവംബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷ് നെടുമങ്ങാട് […]
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് വിവി രാജേഷിന് ഇരട്ട വോട്ട്. രണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ രാജേഷിന്റെ പേരുണ്ട്. ഇതോടെ കേരള മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞിരിക്കുകയാണ്. പൂജപ്പുര വാര്‍ഡില്‍ നിന്നുമാണ് വിവി രാജേഷ് ജനവിധി തേടുന്നത്. നവംബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേയും തിരുവനന്തപുരം കോര്‍പ്പറേഷനിലേയും വോട്ടര്‍പട്ടികയിലും ഉണ്ട്. നെടുമങ്ങാട് ഉള്ള മായ എന്ന് കുടുംബവിലാസത്തില് മുനിസിപ്പാലിറ്റിയിലെ 16 ാം വാര്‍ഡായ കുറളിയോട് […]
ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡില്‍ മത്സരിക്കാനെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. വിവി രാജേഷിന്റെ വരവോടെ പൂജപ്പുരയിലെ തെരഞ്ഞെടുപ്പ് പോരാട്ടം സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ജില്ലാ അദ്ധ്യക്ഷനെ മുന്നില്‍ നിര്‍ത്തി ഭരണത്തിലേറാന്‍ പോകുന്നുവെന്ന പ്രതീതിയുണ്ടാക്കലാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയപ്പെടെണ്ട ഒരു കാര്യവുമില്ലെന്നാണ് എല്‍ഡിഎഫ്, യുഡിഎഫ് നിലപാട്. നിലവില്‍ ബിജെപി എംഎല്‍എയും കൗണ്സിലറുമുണ്ടായിട്ടും പൂജപ്പുരക്ക് ഗുണമില്ലെന്ന് എല്‍ഡിഎഫ് പറയുന്നു. നാട്ടുകാരനല്ലാത്ത രാജേഷിനെ […]
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് മത്സരിക്കും. കഴിഞ്ഞ തവണ കുറഞ്ഞ സീറ്റുകള്‍ക്ക് നഷ്ടപ്പെട്ട നഗരസഭ ഭരണം ഇക്കുറി തിരിച്ചുപിടിക്കണം എന്ന ആലോചനയുടെ ഭാഗമായാണ് രാജേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനം. പൂജപ്പൂര ഡിവിഷനിലാണ് രാജേഷ് മത്സരിക്കുക. നഗരസഭയില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. തൃശ്ശൂരില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാന്‍ രംഗത്തിറക്കാനുള്ള നീക്കം സജീവമാണ്. മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രമം. എന്നാല്‍ […]