Posts in category: vyttila bridge
‘ഒരു ലക്ഷം രൂപ കെട്ടിവെക്കണം, ശനിയാഴ്ച്ചകളില്‍ സ്റ്റേഷനില്‍ എത്തണം’; വിഫോര്‍ കേരള നേതാവ് നിപുന്‍ ചെറിയാന് ജാമ്യം

ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം വാഹന ഗതാഗതത്തിനായി തുറന്ന് കൊടുത്ത സംഭത്തില്‍ വിഫോര്‍ കേരള നേതാവ് നിപുന്‍ ചെറിയാന് ജാമ്യം. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ ശനിയാഴ്ച്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ബുധനാഴ്ച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ വ്യാഴാഴ്ച്ച മാത്രമെ പുറത്തിറങ്ങാന്‍ കഴിയൂ. പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് കൂട്ടം കൂടാന്‍ ആഹ്വാനം ചെയ്തതിനും പൊതുമുതല്‍ നശിപ്പിച്ചെന്നുമുള്ള വകുപ്പുകളിലായിരുന്നു നിപുന്‍ ചെറിയാനെ കോടതി റിമാന്‍ഡ് […]

‘കുനിയെടാ…കുനിയെടാ… തലതട്ടും, ചത്തേനെ’; വെറ്റില പാലത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് സാബു

വൈറ്റില മേല്‍പ്പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്നു പറഞ്ഞ ബെന്നിയെന്ന യൂട്യൂബറെ ട്രോളി നടന്‍ സാബുമോന്‍. വൈറ്റില പാലത്തിലൂടെ കാറുമായി യാത്ര ചെയ്യുമ്പോള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. തല ഇടിച്ചു ചിതറി മരിച്ചേനേ, തലനാരിഴക്ക് രക്ഷപ്പെട്ടു. മുന്നറിയിപ്പ് തന്ന വിഫോര്‍ ജെട്ടിക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേയെന്നും സാബു ഫേസ്ബുക്കില്‍ കുറിച്ചു. കുനിയെടാ… കുനിയെടാ… എന്ന് കാറില്‍ നിന്നും വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘കുനിയെടാ…കുനിയെടാ… തലതട്ടും. ചത്തേനെ.’ […]

‘റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും’; വൈറ്റില മേൽപ്പാലത്തെക്കുറിച്ചുള്ള ആരോപണം; ബെന്നി ജോസഫ് ജനപക്ഷത്തെ വിമർശിച്ച് ഹരീഷ് പേരടി

വൈറ്റില മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്ന ആരോപണം ഉന്നയിച്ച ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ നടൻ ഹരീഷ് പേരടി. ശത്രു സംഹാരത്തിനായി പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടുമെന്നായിരുന്നു ഹരീഷ് പേരടിയുടെ ആക്ഷേപം. The post ‘റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും’; വൈറ്റില മേൽപ്പാലത്തെക്കുറിച്ചുള്ള ആരോപണം; ബെന്നി ജോസഫ് ജനപക്ഷത്തെ വിമർശിച്ച് ഹരീഷ് പേരടി appeared […]

‘എന്നെ 24 മണിക്കൂറിനിടെ 3,000 പേര്‍ ഫോണില്‍ തന്തയ്ക്ക് വിളിച്ചു’; കൊജ്ഞാണനെന്ന് വിളിക്കുന്നവരെ ചെറ്റേയെന്ന് തിരിച്ചുവിളിക്കുമെന്ന് ബെന്നി ജനപക്ഷം

വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ തട്ടുമെന്ന് പറഞ്ഞവര്‍ കൊജ്ഞാണന്‍മാരാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയോട് രൂക്ഷ പ്രതികരണവുമായി വ്‌ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം. കൊജ്ഞാണന്‍ എന്ന് വിളിക്കുന്നവരെ ചെറ്റേയെന്ന് തിരിച്ചുവിളിക്കുമെന്ന് ബെന്നി ജോസഫ് പറഞ്ഞു. തെറിയും ചീത്തയും പറയാന്‍ ആര്‍ക്കും പ്രത്യേക അവകാശമില്ല. പക്ഷെ, കൊടിവെച്ച കാറില്‍ ഒന്നാം നമ്പര്‍ കാറില്‍ ഇങ്ങട് വന്ന് വിരട്ടിക്കളയാം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടി മേടിച്ച് വെയ്ക്കും. തെറി പറഞ്ഞ് തോല്‍പിക്കാന്‍ ആകില്ലെന്നും. പച്ചയ്ക്ക് […]

‘വൈറ്റില മേല്‍പ്പാലം വൈകിപ്പിച്ചെന്ന് ഞാന്‍ ഹൈക്കോടതിയില്‍ തെളിയിക്കും’; സര്‍ക്കാരിനെ വെല്ലുവിളിച്ച് ജനപക്ഷം ബെന്നി; ‘അന്തംകമ്മികള്‍ കിറ്റ് തിന്ന് തെറിവിളിക്കുന്നു’

വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം മൂന്ന് മാസം മുന്‍പേ പൂര്‍ത്തിയായതാണെന്ന് വ്‌ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം. തെരഞ്ഞെടുപ്പിന് വേണ്ടി പാലം പണിയും ഉദ്ഘാടനവും വൈകിപ്പിച്ചെന്ന് താന്‍ ഹൈക്കോടതിയില്‍ തെളിയിക്കുമെന്ന് ബെന്നി ജോസഫ് പറഞ്ഞു. മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്ന ആരോപണം ബെന്നി ജോസഫ് ആവര്‍ത്തിച്ചു. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ കമ്പനികളിലേക്ക് വലിയ മെഷിനറികള്‍ വേണ്ടി വരും. പണ്ട് മാരുതി, വാനും […]

‘ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം’; ഏറ്റവുമധികം പാലങ്ങള്‍ പണിതത് ഇബ്രാഹിംകുഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മ്മിച്ചത് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ കാലത്തെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങള്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈ ഓവറോ പാലമോ ഇടത് സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ 245 പാലങ്ങള്‍ ഈ കാലയളവില്‍ […]

സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചപ്പോള്‍ വൈറ്റിലയിലും കുണ്ടന്നൂരിലും ലാഭം കോടികള്‍; ടോളില്ല

കൊച്ചി: വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാല നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയത് എസ്റ്റിമേറ്റ് തുകയേക്കാള്‍ ലാഭമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. വൈറ്റിലയില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 6.73 കോടി രൂപയും കുണ്ടന്നൂരില്‍ 8.29 കോടി രൂപയും ലാഭമുണ്ടാക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വൈറ്റില മേല്‍പ്പാലത്തിന് 85.90 കോടി രൂപ ചെലവ് വരുമെന്നായിരുന്നു എസ്റ്റിമേറ്റ്. ഇത് അംഗീകരിച്ച് 2017 ഓഗസ്റ്റ് 31 സര്‍ക്കാര്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി നല്‍കി. എന്നാല്‍ ഈ തുകയേക്കാള്‍ 6.73 കോടി രൂപ കുറവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയെയാണ് വൈറ്റിലയില്‍ […]

‘അയാള്‍ അങ്ങനെ പലതും പറയും, വേവലാതിക്കൊണ്ടാണ്’; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ജോയ് മാത്യു

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ച്‌ സംവിധായകനും നടനുമായ ജോയ് മാത്യു. പാലത്തിന്റെ ഉദ്‌ഘാടനം നേരത്തെ കഴിഞ്ഞതായും ഔപചാരിക ഉദ്‌ഘാടന മഹാമഹങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ഉദ്‌ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കൊച്ചി പ്രവർത്തകരെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം പ്രതികരിച്ചു. ജോയ് മാത്യുവിന്റെ വാക്കുകൾ മുഖ്യമന്ത്രി അങ്ങനെ പലതും പറയും ..അത്തരം ഇഡിയോട്ടിക് ആയ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന് […]

‘മുകളില്‍ തട്ടുമെന്ന് പ്രചരിപ്പിച്ചവര്‍ കൊജ്ഞാണന്‍മാര്‍’; വൈറ്റില മേല്‍പാലത്തേക്കുറിച്ച് പറഞ്ഞവര്‍ക്ക് നാണമില്ലെന്ന് മന്ത്രി സുധാകരന്‍

വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ റെയില്‍ ഗേഡറിന്റെ അടിയില്‍ തട്ടുമെന്ന് പ്രചരിപ്പിച്ചവര്‍ കൊജ്ഞാണന്‍മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഉദ്ഘാടന വേളയില്‍ പാലത്തിന്റെ കാര്യക്ഷമതയേപ്പറ്റി ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ധാര്‍മ്മികതയും നാണവുമില്ലാത്തവരാണ് അത്തരം കുറ്റപ്പെടുത്തലുകള്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അവര്‍ പറഞ്ഞതിന്റെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാതെ ഒളിച്ചോടും. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു. ആവശ്യത്തിലേറെ പൊക്കമാണ്. ഇതില്‍ ഞാന്‍ തന്നെ […]

‘വേല വേലായുധനോട് വേണ്ട, വി ഫോര്‍ കൊച്ചിയെന്ന്! ഞങ്ങള്‍ എല്ലാം ആഫ്രിക്കക്ക് വേണ്ടിയാണോ?’: ജി സുധാകരന്‍

വൈറ്റില പാലത്തെകുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ കൊഞ്ഞാണന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പാലത്തിലൂടെ ലോറി പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നാക്കെയായിരുന്നു ചിലര്‍ പറഞ്ഞത്. എന്നാല്‍ ആ രീതിയിലൊക്കെ ആരെങ്കിലും പാലം പണിയുമോ. എഞ്ചിനീയര്‍മാര്‍ അത്ര കൊഞ്ഞാണന്മാരാണോ. അപ്പോള്‍ പിന്നെ അത്തരം കാര്യങ്ങള്‍ പ്രചരിക്കുന്നവരാണ് കൊഞ്ഞാണന്മാര്‍ എന്നും ജി സുധാകരന്‍ പറഞ്ഞു. വൈറ്റില മേല്‍പാലം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്ന് പറയുന്നവര്‍ ഞങ്ങള്‍ കൊച്ചിക്ക് വേണ്ടിയെന്ന് തെറ്റായി പേരിട്ട് നടക്കുകയാണ്. മൂന്നാലുപേര്‍ […]