Posts in category: West Bengal
‘വിഡ്ഢികളായ, വിദ്യാഭ്യാസമില്ലാത്ത ബിജെപിക്കാര്‍ക്കേ ഇതു പറ്റൂ’; മമതയും മോദിയും പങ്കെടുത്ത ചടങ്ങില്‍ ജയ് ശ്രീറാം വിളിച്ച സംഭവത്തില്‍ മഹുവ മൊയ്ത്ര

കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വേദി പങ്കിട്ട നേതാജി അനുസ്മരണ പരിപാടിയില്‍ നടന്ന സംഭവങ്ങളോട് പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പരിപാടിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം വിളിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ മഹുവ മൊയ്ത്ര വിദ്യാഭാസമില്ലാത്ത വിഡ്ഢികളായ ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാന്‍ പറ്റൂ എന്നും പറഞ്ഞു. ‘ ഈ സര്‍ക്കാര്‍ ബഹുജന ജനാധിപത്യത്തിന്റെ എല്ലാ പവിത്രതയും ലംഘിച്ചു. ഇതൊരു ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം ഒരു […]

‘ഡല്‍ഹി മാത്രം പോര’; ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് മമത ബാനര്‍ജി

ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂഡല്‍ഹി എന്ന ഒറ്റ തലസ്ഥാനത്തിനു പകരം ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്നാണ് മമത അഭിപ്രായപ്പെട്ടത്. കൊല്‍ക്കത്തയില്‍ നടന്ന റാലിയിലാണ് മമതയുടെ പരാമര്‍ശം. ‘ ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് ഞാന്‍ കരുതുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു രാജ്യ ഭരണം മുഴുവന്‍ നടന്നത്. എന്തിനാണ് ഇന്ത്യയില്‍ ഒറ്റ തലസ്ഥാനനഗരി മാത്രം,’ മമത ബാനര്‍ജി റാലിയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് 1772 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു […]

തൃണമൂലില്‍ നിന്ന് ഒരു മന്ത്രി കൂടി രാജി വെച്ചു; കാരണം ചോദിച്ചപ്പോള്‍ രണ്ടു വര്‍ഷം മുമ്പത്തെ കാര്യം പറഞ്ഞ് കരച്ചില്‍

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു മന്ത്രി കൂടി രാജി വെച്ചു. മന്ത്രി റജിബ് ബാനര്‍ജി ആണ് രാജി വെച്ചത്. രണ്ടു വര്‍ഷം മുമ്പ് മന്ത്രി സ്ഥാനം മാറ്റിയതാണ് രാജിക്കു കാരണമെന്നാണ് മന്ത്രി പറയുന്നത്. രാജിക്കാരണം പറയവെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ മന്ത്രി കരയുകയും ചെയ്തു. ‘ ഇത്രയും ബുദ്ധുമുട്ടുള്ള ഒരു തീരുമാനമെടുക്കേണ്ട ദിവസം വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല,’ റജിബ് ബാനര്‍ജി പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് തന്നെ ജലസേചന മന്ത്രാലയത്തില്‍ നിന്നും വനമന്ത്രാലയത്തിലേക്ക് മാറ്റിയത് ടിവിയിലൂടെ […]

മമതയും മോഡിയും ഒരു വേദിയില്‍; തൃണമൂല്‍-ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ നാടകീയ ഒത്തുചേരല്‍

പശ്ചിമബംഗാളിലെ തൃണമൂല്‍ പാളയങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികൊണ്ട് ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടയില്‍ മമത ബാനര്‍ജിയും നരേന്ദ്ര മോഡിയും ഒരു വേദിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഇരുവരും ഒരു വേദി പങ്കിടുക. 23ന് കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. ഒരു ദിവസത്തേക്കാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്. വൈകിട്ട് മൂന്നു മണിക്ക് കൊല്‍ക്കത്തയില്‍ എത്തുന്ന മോഡി 8.40ന് ഡല്‍ഹയിലേക്ക് തിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ […]

‘ബംഗാള്‍ മുസ്‌ലിംകളെ മമത വഞ്ചിച്ചു’; പുതിയ പാര്‍ട്ടി രൂപീകരിച്ച് അബ്ബാസ് സിദ്ദിഖി

പശ്ചിമ ബംഗാളില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മതസാമുദായക നേതാവായ അബ്ബാസ് സിദ്ദിഖി. ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് ( ഐഎസ്എഫ്) എന്ന രാഷട്രീയ പാര്‍ട്ടിക്കാണ് 34 കാരനായ ഇദ്ദേഹം രൂപം നല്‍കിയിരിക്കുന്നത്. ബംഗാളിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പത്തോളം ഗോത്ര, ദളിത് സംഘടനകളും ഐഎസ്എഫില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹൈദരാബാദ് എംപി അസദുദിന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം മുമായി കൈകോര്‍ത്താണ് ഐഎസ്എഫ് രാഷ്ട്രീയത്തിലിറങ്ങുന്നത്. വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിക്കാനാണ് ഐഎസ്എഫ് തീരുമാനം. ഇനിയും സഖ്യം രൂപപ്പെടുകയാണെങ്കില്‍ ഈ […]

എന്തുകൊണ്ട് മറുകണ്ടം ചാടി? കഴിഞ്ഞദിവസം വരെ മമതയ്‌ക്കൊപ്പമിരുന്ന അരിന്ദം പറയുന്നു

അരിന്ദം ഭട്ടാചര്യ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കേട്ടത്. കാരണം, കഴിഞ്ഞ ആഴ്ച വരെ മമത ബാനര്‍ജിക്കൊപ്പം വേദി പങ്കിട്ട നേതാവായിരുന്നു നാട്യ ജില്ലയിലെ ശാന്തപൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ അരിന്ദം ഭട്ടാചര്യ. മാത്രമല്ല, ബിജെപിക്ക് മുന്നില്‍ ഒരിക്കലും കീഴ്‌പെടില്ലെന്ന് മമതയോട് വാക്കുപറഞ്ഞ് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഭട്ടാചര്യ ബിജെപിയിലെത്തിയത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നത്. എന്തുകൊണ്ട് ബിജെപിയെന്ന ചോദ്യത്തിന് അരിന്ദം പറയുന്ന മറുപടി […]

‘മമതക്ക് മുന്നില്‍ ഒറ്റ വഴി, കോണ്‍ഗ്രസില്‍ ചേരുക,അല്ലാതെ നിലനില്‍ക്കില്ല’: അധിര്‍രജ്ഞന്‍ ചൗധരി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ പാര്‍ട്ടി അധ്യക്ഷനുമായ അധിര്‍രജ്ഞന്‍ ചൗധരി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിക്കെതിരെ പോരാടണമെന്ന് ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്നുകൊണ്ട് മമതക്ക് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ചൗധരി എഎന്‍ഐയോട് പറഞ്ഞു. ‘മമത കോണ്‍ഗ്രസിനൊപ്പം ചേരണം. കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിനെ തടയാന്‍ കഴിയില്ല. മതേതരത്വം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.’ അധിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു. […]

’50 തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക്’; ജ്യോതിപ്രിയയ്ക്ക് ദിലീപ് ഘോഷിന്റെ മറുപടി

പശ്ചിമബംഗാളിലെ 50 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് വരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ അവകാശവാദം. തൃണമൂല്‍ വിട്ട എംഎല്‍എമാര്‍ തിരിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ പ്രതികരണം. ദിലീപ് ഘോഷ് പറഞ്ഞത് ഇങ്ങനെ: ”സംസ്ഥാനത്തെ ഒരു ബിജെപി ബൂത്ത് പ്രസിഡന്റിനെയെങ്കിലും ടിഎംസിയില്‍ ചേര്‍ക്കാന്‍ ഞാന്‍ ജ്യോതിപ്രിയ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാം. അടുത്തമാസം 50 തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ […]

‘ഇടതുപക്ഷവും കോണ്‍ഗ്രസും ഞങ്ങള്‍ക്കൊപ്പം ചേരൂ’; ക്ഷണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ തങ്ങള്‍ക്കൊപ്പം ചേരൂയെന്ന് ഇടതുപക്ഷത്തോടും കോണ്‍ഗ്രസിനോടും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ ആഹ്വാനം. മുതിര്‍ന്ന ടിഎംസി എംപി സൗഗാത റോയിയാണ് ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മാത്രം ബാക്കിനില്‍ക്കെയാണ് തൃണമൂല്‍ ആഹ്വാനം. സൗഗാത റോയി പറഞ്ഞത് ഇങ്ങനെ: ”ഇടതുപക്ഷവും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബിജെപി വിരുദ്ധരാണെങ്കില്‍, അവരുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ മമത ബാനര്‍ജിക്കൊപ്പം ചേരൂ.” ബിജെപിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ഥ മുഖം എന്നാണ് സൗഗാത റോയി […]

സുവേന്തു അധികാരി പറഞ്ഞത് പോലെ തന്നെ; സഹോദരനും ബിജെപിയിലേക്കെന്ന് സൂചന

തൃണമൂല്‍ എംഎല്‍എ സുവേന്തു അധികാരിക്ക് പിന്നാലെ സഹോദരന്‍ സൗമേന്തു അധികാരിയും ബിജെപിയിലേക്ക് ചേക്കേറുന്നതായി സൂചന.പൂര്‍ബ മെഡിനിപൂര്‍ ജില്ലയിലെ കോണ്ടായി മുനിസിപ്പാലിറ്റിയുടെ ബോര്‍ഡ് ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയതിന് പിന്നാലെയാണ് ബിജെപി പ്രവേശനത്തെകുറിച്ച് സൗമേന്തു സൂചന നല്‍കിയത്. ‘എല്ലാ വീട്ടിലും താമര വിരിയും. കുറച്ച് കൂടി കാത്തിരിക്കൂ…’ എന്നായിരുന്നു സൗമേന്തുവിന്റെ പ്രതികരണം. ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ സുമേന്തു ഇതിനകം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. സൗമേന്തു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നിന്നെല്ലാം […]