Posts in category: wife
വിവാഹത്തിനുശേഷം വീട്ടുജോലികള്‍ ഭര്‍ത്താവ് ഏറ്റെടുത്തു; വിവാഹമോചന ആവശ്യവുമായി ഭാര്യ കോടതിയില്‍

വിവാഹത്തിനുശേഷം വീട്ടുജോലികള്‍ എല്ലാം തന്നെ ഭര്‍ത്താവ് ഏറ്റെടുത്തു എന്നതിന്റെ പേരില്‍ വിവാഹമോചന ആവശ്യവുമായി കോടതിയില്‍ എത്തിയിരിക്കുകയാണ് ഈജിപ്തിലെ ഒരു യുവതി. സമര്‍ എന്ന യുവതിയാണ് വിവാഹമോചന ആവശ്യവുമായി കോടതിയെ സമീപിച്ചിരി The post വിവാഹത്തിനുശേഷം വീട്ടുജോലികള്‍ ഭര്‍ത്താവ് ഏറ്റെടുത്തു; വിവാഹമോചന ആവശ്യവുമായി ഭാര്യ കോടതിയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മുംബൈയില്‍ കുടുംബവഴക്കിനിടെ ഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു

കുടുംബവഴക്കിനെ തുടര്‍ന്ന് ഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു. മുംബൈ മാട്ടുംഗയില്‍ കോഹിനൂര്‍ ടവേഴ്‌സിലെ ദന്തഡോക്ടറായ ഉമേഷ് ബബേലയാണ് ഭാര്യ തനൂജയെ കുത്തിക്കൊന്നത്. ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷം പ്രതി ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഭാര്യയെ കുത്തിക്കൊന്നതായി അറിയിക്കുകയായിരുന്നു. The post മുംബൈയില്‍ കുടുംബവഴക്കിനിടെ ഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കറുത്ത ഭാര്യയെ കറുത്തവള്‍ എന്നുവിളിച്ച് ആക്ഷേപിക്കുന്നത് കുറ്റകരമല്ല

മധുര:കറുത്ത ഭാര്യയെ കറുത്തവള്‍ എന്നുവിളിക്കുന്നത് ആക്ഷേപമായി കാണാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയെ കറുത്തവളെന്ന് വിളിച്ച് ആക്ഷേപിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ച ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പരമശിവം എന്നയാള്‍ സമര്‍പ്പിച്ച് ഹര്‍ജ്ജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് എം സത്യനാരായണനാണ് ഉത്തരവിറക്കിയത്. 2001 സെപ്റ്റംബര്‍ 12നാണ് പരമശിവത്തിന്റെ ഭാര്യ സുധ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ആത്മഹത്യാ പ്രേരണാകുറ്റം ആരോപിച്ച് പരമശിവത്തെ കീഴ്‌ക്കോടതി ഏഴുവര്‍ഷത്തേയ്ക്ക് ശിക്ഷിച്ചു. 2006 ഒക്ടോബര്‍ 27ന് സ്ത്രീധന പീഡനകുറ്റത്തിന് ഇയാളെ മൂന്ന് […]

ട്രെയിന്‍ യാത്രക്കിടെ തോക്കുചൂണ്ടി ധനമന്ത്രിയെ കൊള്ളയടിച്ചു

ദില്ലി:മധ്യപ്രദേശ് ധനമന്ത്രിയെ ട്രെയിനില്‍ കൊള്ളയടിച്ചു. ധനമന്ത്രി ജയന്ത് മല്യയും ഭാര്യയുമാണ് കൊള്ളയടിക്കപ്പെട്ടത്. ജബല്‍പൂരില്‍ നിസാമുദ്ദീന്‍ എക്പ്രസില്‍ ഇന്ന് രാവിലേയായിരുന്നു സംഭവം. ഒന്നാം ക്ലാസ് എ.സി കംപാര്‍ട്ട്‌മെന്റിലായിരുന്നു കൊള്ള. ഇവര്‍ യാത്രചെയ്ത കൂപ്പെയുടെ വാതില്‍ പത്തോളം വരുന്ന തോക്കുധാരികള്‍ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. തീവണ്ടിയിലെ മറ്റ് യാത്രക്കാരേയും കൊള്ളയടിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഇന്ത്യയിലെ പുരുഷന്‍മാരില്‍ ഭൂരിഭാഗവും ഭാര്യമാരെ പീഡിപ്പിക്കുന്നവര്‍

ഇന്ത്യയില്‍ പത്തില്‍ ആറ് പുരുഷന്‍മാരും ഭാര്യമാരെ പീഡിപ്പിക്കുന്നവരെന്ന് പഠനറിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ വേള്‍ഡ് പോപ്പുലേഷന്‍ ഫണ്ടും വാഷിംഗ്ടണ്‍ ആസ്ഥാനമായ സംഘടനയുമാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 18-നും 49-നും ഇടയില്‍ പ്രായമുള്ള 9,205 പേരിലാണ് പഠനം നടത്തിയത്. ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിന് സ്ത്രീകള്‍ ഇരയാകുന്നു എന്നാണ് കണ്ടെത്തല്‍. പങ്കാളിയെ ജോലി ചെയ്യാന്‍ അനുവദിക്കാത്തവരും പങ്കാളികളുടെ സമ്പാദ്യം അവരുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ അനുവദിക്കാത്തവരും ഇക്കൂട്ടത്തില്‍ പെടുന്നു. ഭൂരിഭാഗം പുരുഷന്‍മാരും തങ്ങളുടെ ലൈംഗിക മേധാവിത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. […]