ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ സര്‍വ്വകലാശാലയില്‍ ക്രമക്കേടെന്ന് ആരോപണം; ഗവര്‍ണര്‍ക്ക് പരാതി

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ ക്രമക്കേട് നടന്നതായി പരാതി. The post ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ സര്‍വ്വകലാശാലയില്‍ ക്രമക്കേടെന്ന് ആരോപണം; ഗവര്‍ണര്‍ക്ക് പരാതി appeared first on Reporter Live.

‘മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഗണേഷ് നടത്തുന്നത്, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടി കോര്‍പ്പറേറ്റുകള്‍ക്ക് വാടകക്ക് നല്‍കി’; ഗണേഷ് കുമാറിന് എതിരെ സിപിഐ

പത്തനാപുരം എംഎല്‍എയും നടനുമായ കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ. മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഗണേഷ് കുമാറിന്റെ ഭാഗത്തുണ്ടാകുന്നതെന്ന് സിപിഐ ആരോപിച്ചു. പത്തനാപുരത്ത് സിപിഐ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സിപിഐ മണ്ഡലം സെക്രട്ടറി ജിയാസുദ്ദീന്റെ ആരോപണം. പട്ടയം വിതരണം ചെയ്യുന്നതില്‍ എംഎല്‍എ വിമുഖത കാണിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടി കോര്‍പ്പറേറ്റുകള്‍ക്ക് വാടകക്ക് നല്‍കിയെന്നും സിപിഐ ആരോപിച്ചു. The post ‘മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഗണേഷ് നടത്തുന്നത്, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് […]

In Bengal, BJP steps into minefield by mixing Lord Ram, Netaji even as defections fail to deter Trinamool

If the Left Front-Congress alliance works out, the BJP will have to work much harder for its vote share.

കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത്.. ആരതിയുടെ വീഡിയോയ്ക്ക് പിന്നിൽ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആരതി സോജൻ. യഥാർത്ഥ പേരിനേക്കാൾമഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന സീരിയലിലെ സപ്തതി എന്ന് പറയുന്നതായിരിക്കും കൂടുതൽ പരിചിതം.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്.ആരതിയുടെ വിശേഷങ്ങൾ അതിവേഗം ആണ് ആരാധകർ ഏറ്റെടുക്കുന്നത് ഇപ്പോൾ ഇതാ ആരതിയുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ കരയുന്ന ഭാവത്തിൽ ഉള്ള താരത്തെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആരതിയുടെ അഭിനയം […]

‘കുട്ടി ജീവനൊടുക്കാന്‍ കാരണം മനോവിഷമം’; പൊലീസിനെതിരെ ബന്ധുക്കള്‍; ചൈല്‍ഡ് ലൈന്‍ അധികൃതരും ഒഴിഞ്ഞുമാറി

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തിലെ പ്രതിയുടെ ആത്മഹത്യയില്‍ പൊലീസിനെതിരെ ബന്ധുക്കള്‍. കുട്ടി ജീവനൊടുക്കാന്‍ കാരണം പൊലീസ് മര്‍ദിച്ചതിലെ മനോവിഷമമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വലിയ മാനസിക സമ്മര്‍ദത്തിലായിരുന്ന കുട്ടിയെ കൗണ്‍സിലിങിനായി സമീപിച്ചപ്പോള്‍ ചൈല്‍ ലൈന്‍ അധികൃതര്‍ ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കള്‍ പറയുന്നു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയായിരുന്നു ജീവനൊടുക്കിയത്. പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മര്‍ദ്ദിച്ചത്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ […]

സിബിഐ അന്വേഷണത്തെ പ്രതിരോധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

വരട്ടെ, അന്വേഷിക്കട്ടെ; സിബിഐ അന്വേഷണത്തെ പ്രതിരോധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. സിബിഐയെ പേടിയില്ല, ഏത് അന്വേഷണവും വരട്ടെ, അന്വേഷിക്കട്ടെ എന്ന നിലപാടാണ് തനിക്കെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഏതായാലും സിബിഐയെ പേടിയില്ല. ഞാന്‍ ചോദിക്കുന്നത്. ഇന്നിപ്പോള്‍ ഈ പ്രശ്‌നം വന്നിട്ട് എട്ട് വര്‍ഷമായി. എട്ട് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും കോടതി. അല്ലെങ്കില്‍ ഇവര്‍ റെഫര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ ഞങ്ങള്‍ക്കെതിരായിട്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ. മൂന്ന് ഡിജിപിമാരാണ് […]

ആദ്യ ഘട്ടത്തിന് ഒരു കോടി മതി, ഇനിയും സഹായിക്കണമെന്ന് അലി അക്ബര്‍; ‘പ്രമുഖര്‍ സിനിമയുടെ ഭാഗമാവും’

മലബാര്‍ വിപ്ലവത്തെ ആസ്പദമാക്കിയുള്ള ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാന്‍ ഒരുങ്ങുന്നതായി സംവിധായകന്‍ അലി അക്ബര്‍. വയനാട്ടില്‍ വെച്ച് ഫെബ്രുവരി 20ന് ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നത്. ഹരി വേണുഗോപാലാണ് സംഗീത സംവിധായകന്‍. അലി അക്ബര്‍ ആണ് വരികള്‍ എഴുതുന്നത്. സോഷ്യല്‍ മീഡിയയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ചിത്രീകരണ വിശേഷങ്ങള്‍ അലി അക്ബര്‍ പങ്കുവെച്ചത്. മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവര്‍ക്കുള്ള […]

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ഷമ മുഹമ്മദിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമോ?; വരും ദിവസങ്ങളില്‍ അറിയാം

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കവേ ചില മണ്ഡലങ്ങളില്‍ ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന് പ്രത്യേകമായി തന്നെ സംസ്ഥാനമൊട്ടാകെ ചോദ്യമുയരാറുണ്ട്. അത്തരമൊരു മണ്ഡലമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനീധികരിക്കുന്ന ധര്‍മ്മടം. മുഖ്യമന്ത്രി തന്നെ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ തവണ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയ മമ്പറം ദിവാകരന്‍ ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ യുഡിഎഫ് പക്ഷത്ത് നിന്ന് ഉയരുന്ന പേര് എഐസിസി വക്താവ് ഡോ. ഷമ […]

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം; പ്രായപൂര്‍ത്തിയാവാത്ത പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ് ജീവനൊടുക്കിയത്. പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മര്‍ദ്ദിച്ചത്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പൊലീസ് അറിയിച്ചു. ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും […]

യുഡിഎഫിന്റെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ ഉടന്‍; ഐശ്വര്യ കേരള യാത്രയോടെ തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രക്ക് പിന്നാലെയാവും ക്യാമ്പയിന്‍ ആരംഭിക്കുക. ഈ മാസം 31 ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയോടെയാണ് യുഡിഎഫ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പ്രചരണത്തിന് പുറമേ പൊതുജനങ്ങളിലേക്ക് ഇറങ്ങി പ്രചാരണം നടത്തുകയെന്നതാണ് ഡോര്‍ ടു ഡോര്‍ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു എല്‍ഡിഎഫിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായത്. സംസ്ഥാന നേതാക്കള്‍ മുതല്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ […]